പൊലീസുകാർ ആശുപത്രിയിലെ കൗണ്ടറിന് സമീപം നിൽക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. 

കൊല്ലം: ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിന് തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന്. കാൽ മുടന്തി ബന്ധുവിനൊപ്പം പ്രതി സന്ദീപ് നടന്നു പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പൊലീസുകാർ ആശുപത്രിയിലെ കൗണ്ടറിന് സമീപം നിൽക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. സന്ദീപ് ആശുപത്രിയിൽ ഡോക്ടറെ കാണാൻ പോകുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. കാലിന് പരിക്കുണ്ടെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. മുടന്തിയാണ് ഇയാൾ നടക്കുന്നത്. 

ഒപ്പം ഒരു ബന്ധു കൂടിയുണ്ട്. പൊലീസുകാരും ആ സമയത്ത് ആശുപത്രിയിലുണ്ട്. അതായത് സന്ദീപ് പരിശോധനക്കായി പോകുമ്പോൾ പൊലീസുകാർ ഒപ്പമില്ല. ബന്ധു മാത്രമാണ് ഉളളതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ആശുപത്രിയിൽ പൊലീസുകാർ ഉണ്ടായിരുന്നുവെങ്കിലും അൽപ്പം മാറി കൗണ്ടറിന് സമീപമാണ് ഇവര്‍ നിന്നിരുന്നതെന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തം. 

എന്നാൽ സന്ദീപ് ഡോക്ടറെ കാണാൻ പോകുന്ന സമയത്ത് പൊലീസ് ഒപ്പമുണ്ടായിരുന്നു എന്നാണ് ലഭിച്ച വിവരം. എന്നാൽ അങ്ങനെയല്ല എന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. അക്രമസ്വഭാവം പ്രകടിപ്പിക്കുന്ന രീതിയിലല്ല പ്രതിയുടെ പെരുമാറ്റം ഉണ്ടായിരുന്നതെന്നാണ് ഹൈക്കോടതിയെ പൊലീസ് ബോധിപ്പിച്ചിരിക്കുന്നത്. വന്ദനദാസിനെ പ്രതി കൊലപ്പെടുത്തുന്നതിന് ഏതാനും മിനുറ്റുകൾക്ക് മുമ്പുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. 

ഡോ. വന്ദന ദാസ് നീറുന്ന ഓർമ്മ, വീണാ ജോർജിനെതിരെയുള്ള കുപ്രചരണത്തിന് പിന്നിൽ ചില വക്രബുദ്ധികൾ: മന്ത്രി റിയാസ്

'മരണഭയം കൂടാതെ ജോലി ചെയ്യാന്‍ അവസരം വേണം' ആശുപത്രികളില്‍ സായുധസേന കാവൽ ആവശ്യപ്പെട്ട് കെജിഎംഒഎ

ഡോ വന്ദനയുടെ കൊലപാതകത്തിന് തൊട്ടുമുമ്പുള്ള സിസി ടിവി ദൃശ്യങ്ങൾ പുറത്ത് |Doctor attacked