ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന് കൊവിഡ് സ്ഥിരീകരിച്ചു

Published : Apr 23, 2021, 10:39 PM ISTUpdated : Apr 23, 2021, 11:11 PM IST
ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന് കൊവിഡ് സ്ഥിരീകരിച്ചു

Synopsis

കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നിന്ന് തിരുവല്ല ബിലിവേഴ്സ് ആശുപത്രിയിലേക്ക് മാറ്റി

പത്തനംതിട്ട: മാർത്തോമ സഭ വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന് കൊവിഡ് സ്ഥിരീകരിച്ചു. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നിന്ന് തിരുവല്ല ബിലിവേഴ്സ് ആശുപത്രിയിലേക്ക് മാറ്റി. പ്രായത്തിന്‍റേതായ എല്ലാ ബുദ്ധിമുട്ടുകളും അദ്ദേഹത്തിനുണ്ട്. പ്രായത്തിന്‍റേതല്ലാത്ത ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും അദ്ദേഹത്തിനില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കൂടുതല്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനും വിശദ പരിശോധനകള്‍ക്കും വേണ്ടിയാണ് അദ്ദേഹത്തെ ബിലിവേഴ്സ് ആശുപത്രിയിലേക്ക് മാറ്റിയത്. 103 വയസുണ്ട് ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്. ഈ മാസം 27ന് 104 തികയും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബെം​ഗളൂരു മലയാളികൾക്ക് ആശ്വാസം; എട്ട് സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് ഓ​ഗസ്റ്റ് അവസാനം വരെ നീട്ടി
ഇൻഫ്ലുവൻസർ `ഹെലൻ ഓഫ് സ്പാർട്ട' പൊലീസ് പിടിയിൽ; പിടിയിലായത് മദ്യപിച്ച് വാഹനമോടിച്ചതിന്, സംഭവം കാസർകോട്