
തിരുവനന്തപുരം; സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയ ശനി, ഞായർ ദിവസങ്ങളിൽ കെഎസ്ആർടിസിയുടെ ദീർഘദൂര സർവ്വീസുകളുടേയും, ഓർഡിനറി സർവ്വീസുകളുടേയും 60% നിരത്തിലിറങ്ങും. കൊവിഡ് രണ്ടാം ഘട്ട വ്യാപനം ഉണ്ടാകുന്നതിന് മുൻപ് ഞാറാഴ്ചകളിൽ ഏകദേശം 2300 ബസുകളാണ് സർവ്വീസ് നടത്തിയിരുന്നത്. ഇതിന്റെ 60% സർവ്വീസുകളാണ് ഈ ദിവസങ്ങളിൽ നിരത്തിലിറങ്ങുക.
ഹയർ സെക്കണ്ടറി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് യഥാസമയം പരീക്ഷ സെന്ററുകളിൽ എത്തുന്നതിനും, എയർപോർട്ട്, റെയിൽവെ സ്റ്റേഷൻ, ആശുപത്രികൾ എന്നിവിടങ്ങിൽ എത്തുന്ന യാത്രാക്കാർക്കും വേണ്ടിയുള്ള സർവ്വീസുകൾ ഉറപ്പാക്കുമെന്നും സിഎംഡി ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു.
അതേ സമയം കെഎസ്ആർടിസി അവശ്യ സർവ്വീസ് ആയതിനാൽ ഏപ്രിൽ 24 ന് കെഎസ്ആർടിസിയിലെ മുഴുവൻ വിഭാഗത്തിലെ ജീവനക്കാർക്കും അവധി ആയിരിക്കുമെന്നും സിഎംഡി അറിയിച്ചു. ഈ ദിവസം ജോലി ചെയ്യുന്ന മെക്കാനിക്കൽ , ഓപ്പറേറ്റിംഗ് വിഭാഗങ്ങളിലെ ജീവനക്കാർക്ക് മറ്റൊരു ദിവസം കോമ്പൻസേറ്ററി അവധി അനുവദിക്കുമെന്നും സിഎംഡി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam