മുതിർന്ന ഫോട്ടോ ജേർണലിസ്റ്റ് സി ചോയിക്കുട്ടി അന്തരിച്ചു

Published : Aug 26, 2023, 08:00 PM IST
മുതിർന്ന ഫോട്ടോ ജേർണലിസ്റ്റ് സി ചോയിക്കുട്ടി അന്തരിച്ചു

Synopsis

സംസ്ക്കാരം ഞായറാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ നടക്കും. കക്കോടി കൂടത്തും പൊയിലിന് സമീപം കയ്യൂന്നിമ്മൽ താഴം വീട്ടിൽ ശനിയാഴ്ച വൈകുന്നേരം നാലിനായിരുന്നു അന്ത്യം. 

കോഴിക്കോട്: മുതിർന്ന ഫോട്ടോ ജേർണലിസ്റ്റ് സി ചോയിക്കുട്ടി (79) അന്തരിച്ചു. സംസ്ക്കാരം ഞായറാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ നടക്കും. കക്കോടി കൂടത്തും പൊയിലിന് സമീപം കയ്യൂന്നിമ്മൽ താഴം വീട്ടിൽ ശനിയാഴ്ച വൈകുന്നേരം നാലിനായിരുന്നു അന്ത്യം. 

'ഇപ്പോഴും ചേച്ചി ഞങ്ങളോടൊപ്പമുണ്ട്, സുബിയില്ലാത്ത ആദ്യ പിറന്നാളില്‍ സഹോദരി

സംവിധായകനും കാമറാമാനുമായ എ.വിൻസന്റിന്റെ കോഴിക്കോട്ടെ ചിത്ര സ്റ്റുഡിയോയിലായിരുന്നു ചോയിക്കുട്ടിയുടെ തുടക്കം. മാധ്യമം കാലിക്കറ്റ് ടൈംസ്, കേരള കൗമുദി, കലാ കൗമുദി എന്നിവക്കായി പ്രവർത്തിച്ചു. കേരളം ചർച്ച ചെയ്ത നിരവധി സംഭവങ്ങൾ അദ്ദേഹം പകർത്തിയിട്ടുണ്ട്. കോഴിക്കോട് പൊലീസ് ലോക്കപ്പിൽ കുഞ്ഞീബിയുടെ മൃതദേഹം തൂങ്ങിക്കിടക്കുന്ന വന്ന പടം വൻ കോളിളക്കമുണ്ടാക്കി. പിന്നോക്ക - ഗോത്രവിഭാഗങ്ങളിലെ കുട്ടികളെ സൗജന്യമായി ഫോട്ടോഗ്രാഫി പഠിപ്പിച്ച് വരികയായിരുന്നു അവസാന കാലങ്ങളിൽ. അതിനിടയിലാണ് അന്ത്യം. 

താനൂർ കസ്റ്റഡി മരണം; പൊലീസ് ഉദ്യോഗസ്ഥർ പ്രതിപ്പട്ടികയിൽ, കൂടുതൽ പേർ പ്രതികളാകും

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വോട്ടുചെയ്യാനെത്തിയ ആളുടെ വിരലില്‍ മഷിയടയാളം, സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇടപെട്ടു; പൊളിഞ്ഞത് കള്ളവോട്ട് ശ്രമം
'ഇനി അങ്ങോട്ട് പാലക്കാട് തന്നെ തുടരും, അതിൽ തർക്കമില്ല, പറയാനുള്ളതെല്ലാം കോടതിയിൽ പറയും': രാഹുൽ മാങ്കൂട്ടത്തിൽ