
കോട്ടയം: രണ്ടാം പിണറായി സർക്കാരിൽ മന്ത്രിസ്ഥാനം കിട്ടിയതിന്‍റെ സന്തോഷത്തിലാണ് ഏറ്റുമാനൂര്‍ എംഎൽഎയും സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയുമായ വിഎൻ വാസവൻ. അപ്രതീക്ഷിതമല്ല വിഎൻ വാസവന്‍റെ മന്ത്രിസ്ഥാനം. വകുപ്പ് ഏതായാലും ഭരണം നന്നായാൽ മതിയെന്നാണ് വിഎൻ വാസവന്റെ പ്രതികരണം . വകുപ്പ് ഏതെന്ന കാര്യത്തിന് ഒരു പ്രസക്തിയും ഇല്ലെന്നും വിഎൻ വാസവൻ പറഞ്ഞു.
ഏൽപ്പിക്കുന്ന ഉത്തരവാദിത്തം കൃത്യമായി നിറവേറ്റും. ഇതുവരെ ചെയ്ത് വന്നതും ഇതാണ്. പോരായ്മകൾ ഉണ്ടെങ്കിലും ഏത് തീരുമാനവും നടപ്പാക്കാൻ ശ്രദ്ധിക്കാറുണ്ട്. ഏത് പ്രശ്നത്തിലും പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടിന് അനുസരിച്ച് തന്നെയായിരിക്കും പ്രവര്‍ത്തനം. പുതിയ ഉത്തവരാദിത്തവും പാര്‍ട്ടി മുന്നണി ചട്ടക്കൂടുകൾക്ക് അകത്ത് നിന്നും പ്രകടന പത്രിക അനുസരിച്ചും നിറവേറ്റുമെന്നാണ് പ്രതികരണം.
മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിലുള്ള സന്തോഷത്തിലാണ് വിഎൻ വാസവന്‍റെ കുടുംബവും. ഇടതു മുന്നണി സർക്കാരിന് കിട്ടിയ ജനങ്ങളുടെ അംഗീകാരം ആയാണ് തെരഞ്ഞെടുപ്പ് വിജയത്തേയും തുടർന്ന് വന്ന മന്ത്രിസ്ഥാനത്തേയും കാണുന്നത്. സ്ഥാനലബ്ധിയിൽ വലിയ സന്തോഷം ഉണ്ടെന്നും കുടുംബം പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam