കടല്‍മാര്‍ഗ്ഗം തീവ്രവാദി ആക്രമണ സാധ്യത: ജാഗ്രത ശക്തമാക്കിയെന്ന് മുഖ്യമന്ത്രി

By Web TeamFirst Published May 28, 2019, 10:06 AM IST
Highlights

സുരക്ഷയും നിരീക്ഷണവും ശക്തമാക്കുന്നതിനായി കോസ്റ്റല്‍ ഇന്‍റലിജന്‍സ് വിംഗ് രൂപീകരിച്ചിട്ടുണ്ട്. കടലോര ജാഗ്രത സമിതിയും ഇതേ ദൗത്യവുമായി രംഗത്തുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 

തിരുവനന്തപുരം: ശ്രീലങ്കയില്‍ നിന്നും ബോട്ടുകളില്‍ ലക്ഷദ്വീപിലേക്ക് പുറപ്പെട്ട ഐഎസ് തീവ്രവാദികള്‍ കേരള തീരത്തേക്ക് അടുക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് കേരള തീരത്ത് അതീവ ജാഗ്രത. 

ഇന്‍റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി. സംസ്ഥാനത്തെ തീരദേശ പ്രദേശങ്ങളിൽ ജാഗ്രത ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. സുരക്ഷയും നിരീക്ഷണവും ശക്തമാക്കുന്നതിനായി കോസ്റ്റല്‍ ഇന്‍റലിജന്‍സ് വിംഗ് രൂപീകരിച്ചിട്ടുണ്ട്. കടലോര ജാഗ്രത സമിതിയും ഇതേ ദൗത്യവുമായി രംഗത്തുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 

സുരക്ഷാ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്നലെ കോസ്റ്റ് ഗാര്‍ഡ്, ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലും അറബിക്കടലിലും കോസ്റ്റ് ഗാര്‍ഡും, ഇന്ത്യന്‍ നേവിയും തീവ്രവാദികളുടെ ബോട്ടിനായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. 

click me!