ആലപ്പുഴ ജില്ലാ സമ്മേളനം: സുധാകരനെതിരായ വിമർശനം തടഞ്ഞ് പിണറായി, പൊലീസിനെതിരെയും വിമർശനം

Published : Feb 15, 2022, 09:09 PM IST
ആലപ്പുഴ ജില്ലാ സമ്മേളനം: സുധാകരനെതിരായ വിമർശനം തടഞ്ഞ് പിണറായി, പൊലീസിനെതിരെയും വിമർശനം

Synopsis

ചാരുംമൂട് ഏരിയ കമ്മിറ്റിയിലെ പ്രതിനിധികൾ പടനിലം സ്കൂളുമായി ബന്ധപ്പെട്ട കോഴവിഷയം സമ്മേളനവേദിയിൽ ഉന്നയിച്ചു. വിഷയത്തിൽ ആരോപണവിധേയനായ കെ.രാഘവനെ ജി.സുധാകരൻ പിന്തുണച്ചുവെന്ന് പ്രതിനിധികൾ ആരോപിച്ചു. 

ആലപ്പുഴ: ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ മുതിർന്ന നേതാവ് ജി.സുധാകരനെതിരായ വിമർശനം തടഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുസമ്മേളനത്തിനിടെ പ്രതിനിധികൾ സുധാകരനെതിരെ വിമർശനം ഉന്നയിച്ചപ്പോൾ ആയിരുന്നു പിണറായിയുടെ ഇടപെടൽ. "ഇത് ജില്ലയിൽ നിർത്തിയതാണ് വീണ്ടും തുടങ്ങിയോ സംസാരിക്കേണ്ടത് സംസാരിക്കുക" - പ്രതിനിധികളെ താക്കീത് ചെയ്തു കൊണ്ട് പിണറായി പറഞ്ഞു.

ചാരുംമൂട് ഏരിയ കമ്മിറ്റിയിലെ പ്രതിനിധികൾ പടനിലം സ്കൂളുമായി ബന്ധപ്പെട്ട കോഴവിഷയം സമ്മേളനവേദിയിൽ ഉന്നയിച്ചു. വിഷയത്തിൽ ആരോപണവിധേയനായ കെ.രാഘവനെ ജി.സുധാകരൻ പിന്തുണച്ചുവെന്ന് പ്രതിനിധികൾ ആരോപിച്ചു. സുധാകരൻ്റെ സ്വന്തം തട്ടകമായ അമ്പലപ്പുഴയിൽ നിന്നുള്ള പ്രതിനിധികളും അദ്ദേഹത്തിനെതിരെ വിമർശനം ഉയർത്തി. 

നിയമസഭാ തെരഞ്ഞെടുപ്പിൽ  എച്ച്.സലാമിനെ തോൽപ്പിക്കാൻ നോക്കി എന്നായിരുന്നു അമ്പലപ്പുഴയിലെ പ്രതിനിധിയുടെ വിമർശനം. അധികാര മോഹിയാണ് സുധാകരൻ എന്നായിരുന്നു മാവേലിക്കരയിലെ പ്രതിനിധിയുടെ വിമർശനം. പി.പി.ചിത്തരഞ്ജൻ എംഎൽഎയ്ക്ക് നേരെയും വിമർശനം ഉണ്ടായി. ചിത്തരജ്ഞൻ വിഭാഗീയത വളർത്തുന്നുവെന്നായിരുന്നു നോർത്ത് ഏരിയാകമ്മിറ്റി പ്രതിനിധികളുടെ വിമർശനം. സിപിഐ മന്ത്രിമാരുടെ വകുപ്പുകൾ പരാജയമാണെന്നും ചില പ്രതിനിധികൾ വിമർശിച്ചു.

മറ്റു ജില്ലാ സമ്മേളനങ്ങളിലെന്ന പോലെ അഭ്യന്തര വകുപ്പിനെതിരേയും അതിരൂക്ഷ വിമർശനം ആലപ്പുഴ ജില്ലാ സമ്മേളനത്തിലും ഉയർന്നു. ചില പൊലീസുകാർ പൊലീസ് സേനയ്ക്ക് ആകെ ബാധ്യതയാണെന്നായിരുന്നു ചില ഉദ്യോഗസ്ഥരുടെ വിമർശനം. 

PREV
Read more Articles on
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും