പിണറായി പ്രതിപക്ഷ നേതാവാകുമോയെന്ന ചർച്ച സജീവം; മുഖ്യമന്ത്രിയുടെ മീഡിയ ഗ്രൂപ്പിൻ്റെ പേര് മാറ്റി, 'ഇനി ഓപ്പോസിഷൻ മീഡിയ'

Published : May 05, 2026, 03:42 PM IST
opposition media

Synopsis

ഓപ്പോസിഷൻ മീഡിയ എന്നാണ് ​ഗ്രൂപ്പിന്റെ പേര്. മുഖ്യമന്ത്രിയുടെ ചിത്രമാണ് ​ഗ്രൂപ്പിന് നൽകിയിരിക്കുന്നത്. അഡ്മിനായ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജാണ് പേര് മാറ്റിയത്.

തിരുവനന്തപുരം: പിണറായി പ്രതിപക്ഷ നേതാവാകുമോയെന്ന ചർച്ചകൾക്കിടെ മുഖ്യമന്ത്രിയുടെ മീഡിയ ഗ്രൂപ്പിൻ്റെ പേര് മാറ്റി. ഓപ്പോസിഷൻ മീഡിയ എന്നാണ് ​ഗ്രൂപ്പിന്റെ പേര്. മുഖ്യമന്ത്രിയുടെ ചിത്രമാണ് ​ഗ്രൂപ്പിന് നൽകിയിരിക്കുന്നത്. അഡ്മിനായ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജാണ് പേര് മാറ്റിയത്. പിണറായി പ്രതിപക്ഷ നേതാവാകുമോയെന്ന ചർച്ചകൾക്കിടെയുള്ള പേരുമാറ്റം വലിയ ചർച്ചകൾക്ക് തുടക്കമിടും. 10 വർഷത്തെ ഭരണത്തിന് ശേഷം പിണറായി വിജയൻ പ്രതിപക്ഷ നേതൃ സ്ഥാനം ഏറ്റെടുക്കുമോ എന്നാണ് അറിയാനുള്ളത്.

എന്നാൽ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട ശേഷം ഈ സ്ഥാനം ഏറ്റെടുക്കുമോ എന്ന് വ്യക്തമല്ല. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം പിണറായി വിജയൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. പിണറായി താത്പര്യക്കുറവ് അറിയിച്ചാൽ മാത്രമേ മറ്റൊരാളെ പരിഗണിക്കൂ. പിണറായി ഇല്ലെങ്കിൽ കെ എൻ ബാലഗോപാലിനെ ആവും പ്രതിപക്ഷ നേതാവായി പരിഗണിക്കുക.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം ഉണ്ടാവുക. തോൽവിയുടെ ഞെട്ടലിലാണ് സിപിഎം നേതാക്കൾ എന്നതിനാൽ കാര്യമായ കൂടിയാലോചനകൾ നടന്നിട്ടില്ല. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ധനകാര്യ മന്ത്രിയുമായിരുന്ന കെ എൻ ബാലഗോപാലിനെ പരിഗണിക്കുമോ അതോ ആദ്യത്തെ ഒന്നോ രണ്ടോ വർഷം പിണറായി തന്നെ ആ സ്ഥാനം ഏറ്റെടുത്ത ശേഷം ഒഴിയുമോ എന്നാണ് ഇനി അറിയാനുള്ളത്. ഭരണപക്ഷ നിലയിൽ വൻ സംഖ്യ അപ്പുറത്തുള്ളപ്പോൾ പ്രതിപക്ഷത്തെ നയിക്കേണ്ടത് കരുത്തനായ നേതാവാണെന്ന ചർച്ചക്കൊടുവിൽ പിണറായി തന്നെ പ്രതിപക്ഷ നേതാവാകാൻ സാധ്യതയുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിജയിച്ചശേഷം പ്രാദേശിക സിപിഎം നേതാക്കൾ രഹസ്യമായി വിളിച്ച് അഭിനന്ദിച്ചെന്ന് വി കുഞ്ഞികൃഷ്ണൻ; 'രക്തസാക്ഷി കുടുംബങ്ങൾ തനിക്ക് വോട്ട് ചെയ്തു'
ആരൊക്കെയാകും ലീഗ് മന്ത്രിമാർ? കുഞ്ഞാലിക്കുട്ടി അടക്കം 8 പേരുകൾ പരിഗണനയിൽ; ഉപമുഖ്യമന്ത്രി സ്ഥാനം തൽക്കാലം ആവശ്യപ്പെടില്ല