മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 75-ാം പിറന്നാള്‍

Published : May 24, 2019, 09:19 AM IST
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 75-ാം പിറന്നാള്‍

Synopsis

അന്ന് നിയമസഭാ തെരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയവും പിറന്നാളിനൊപ്പം  പിണറായി പിറന്നാള്‍ ആഘോഷിച്ചു. എന്നാല്‍ ഈ പിറന്നാള്‍ത്തലേന്ന് വലിയ തിരിച്ചടിയാണ് പിണറായി വിജയന് നേരിട്ടത്.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാള്‍. ഔദ്യോഗിക രേഖകളില്‍ 1944 മാര്‍ച്ച് 21 ആണ് പിണറായിയുടെ ജനന തീയതി. എന്നാല്‍  1945 മെയ് 24നാണ് ജനനതീയതിയെന്ന് മൂന്നു വര്‍ഷങ്ങള്‍ക്കു മുൻപ് പിണറായി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെ സത്യപ്രതിജ്ഞാ ചടങ്ങിനെപ്പറ്റി പറയാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പിണറായി വിജയന്‍ വെളിപ്പെടുത്തിയത്.

അന്ന് നിയമസഭാ തെരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയവും പിറന്നാളിനൊപ്പം  പിണറായി പിറന്നാള്‍ ആഘോഷിച്ചു. എന്നാല്‍ ഈ പിറന്നാള്‍ത്തലേന്ന് വലിയ തിരിച്ചടിയാണ് പിണറായി വിജയന് നേരിട്ടത്. രാഷ്ട്രീയമായും ഭരണപരമായും വ്യക്തിപരമായും തിരിച്ചടികളുടെ ദിവസമാണ് പിണറായിക്ക്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി കടപുഴകി വീണു, ആറ് സിറ്റിംഗ് സീറ്റുകളിലും പരാജയം നേരിട്ടു.

സിപിഎം കോട്ടയായ പാലക്കാടും, കണ്ണൂരും പ്രതീക്ഷിക്കാത്ത പരാജയമുണ്ടായി. ശബരിമല സ്ത്രീപ്രവേശന നിലപാടും വിവധവിഷയങ്ങളില്‍ സ്വീകരിച്ച കടുപിടുത്തവുമെല്ലാം പിണറായി വിജയന് നേരെ ചോദ്യശരങ്ങളുയര്‍ത്തുകയാണ്. ഭരണ നേട്ടത്തിന്‍റെ തുടര്‍ച്ചയായി ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യുമെന്നാണ് ഫലം വരുന്നതിന് തൊട്ട് മുന്നെയും പണിറായി പ്രതികരിച്ചിരുന്നത്. അപ്രതീക്ഷിതമായേറ്റ പ്രഹരത്തില്‍ നിറം മങ്ങിയാണ് ഇത്തവണ പിണറായി വിജയന്‍റെ ജന്മദിനം കടന്ന് പോകുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊടി സുനിയടക്കം പ്രതികൾക്ക് ഡിഐജി സുഖസൗകര്യങ്ങളൊരുക്കി, അക്കൗണ്ടിലേക്ക് എത്തിയത് 75 ലക്ഷം; കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തി വിജിലൻസ്
നടിയെ ആക്രമിച്ച കേസ്: 'കോടതിയിൽ പറയാത്ത പലതും ചാനലുകളിൽ പറഞ്ഞു'; അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ ദിലീപ്