ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്; ഇന്ന് തിരിക്കും, ഒരാഴ്ച്ച കഴിഞ്ഞ് മടക്കം

Published : Jul 04, 2025, 01:49 PM IST
Pinarayi Vijayan

Synopsis

ഇന്ന് ദുബായ് വഴി അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി ഒരാഴ്ച നീളുന്ന ചികിത്സയ്ക്കാണ് തയ്യാറെടുക്കുന്നത്.

തിരുവനന്തപുരം: ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക് പോവുന്നതായി റിപ്പോർട്ട്. ഇന്ന് ദുബായ് വഴി അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി ഒരാഴ്ച നീളുന്ന ചികിത്സയ്ക്കാണ് തയ്യാറെടുക്കുന്നത്. നേരത്തേയും മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സ തേടിയിരുന്നു. അന്ന് വലിയ ചർച്ചയാവുകയും ചെയ്തിരുന്നു.

തുടർ ചികിത്സയുടെ ഭാ​ഗമായാണ് മുഖ്യമന്ത്രി പോവുന്നതെന്നാണ് വിവരം. പുലർച്ചെയാണ് മുഖ്യമന്ത്രിയുടെ ഫ്ലൈറ്റ്. നേരത്തെ, മയോക്ലിനിക്കൽ മുഖ്യമന്ത്രി ചികിത്സ തേടിയിരുന്നു. അതിൻ്റെ തുടർ ചികിത്സയ്ക്കും പരിശോധനയ്ക്കും വേണ്ടിയാണ് മുഖ്യമന്ത്രിയുടെ യാത്ര. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മകൾക്ക് കൂട്ടിരിപ്പിനെത്തിയ അമ്മ മരിച്ച സംഭവത്തിൽ വ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ യാത്ര എന്നതും ശ്രദ്ധേയമാണ്. ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിൽ സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രി യാതൊന്നും പ്രതികരിച്ചിരുന്നില്ല. എല്ലാം മന്ത്രിമാർ പറയുമെന്ന് മാത്രമായിരുന്നു പ്രതികരണം.

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'
തിരുവനന്തപുരത്ത് ഒന്‍പതാം ക്ലാസുകാരിക്കുനേരെ അച്ഛന്‍റെ ക്രൂരമര്‍ദനം; ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയിൽ