
തിരുവനന്തപുരം: പ്രവാസികളുമായ വീഡിയോ കോണ്‍ഫറന്‍സ് നടത്തിയതിനെതിരെ വിമര്‍ശിച്ചവര്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി. ദുരന്തമുഖത്ത് ഇത്തരം സമീപനം ശരിയല്ല. വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത് ശതകോടീശ്വരൻമാർ മാത്രമല്ല. എല്ലാ വിഭാഗം പ്രവാസികളുടേയും അഭിപ്രായം തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളുമായി സംസാരിച്ചതിനെ പറ്റി പോലും കുശുമ്പ് പറയുന്നുവെന്ന് മുല്ലപ്പള്ളിയെ മുഖ്യമന്ത്രി പരിഹസിച്ചു.
കഥയറിയാതെ ആട്ടം കാണുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. അവർ ഒരിക്കലും മാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികൾ നമ്മളേക്കാൾ കേരളീയരാണ്. നിങ്ങളുടെ വിമർശനം കേട്ട് പ്രവാസികളോടുള്ള നയം തിരുത്തില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടുങ്ങിയ മനസ് ദുരന്തമുഖത്തെങ്കിലും ഒഴിവാക്കാമായിരുന്നുവെന്ന് മുല്ലപ്പള്ളിയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി. കോൺഗ്രസ് വിമർശനത്തിൽ കഴമ്പില്ലെന്നും മുഖ്യമന്ത്രി വിശദമാക്കി. ശതകോടീശരന്മാരോടുള്ള മുഖ്യമന്ത്രിയുടെ താല്‍പര്യമാണ് വീഡിയോ കോണ്‍ഫറന്‍സിംഗിന് പിന്നിലെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.
ഇന്ന് കൊവിഡ് ബാധിച്ചത് 9 പേർക്ക്, എംപിമാരുടെ ഫണ്ട് വെട്ടിക്കുറച്ചതിനെതിരെ മുഖ്യമന്ത്രി
'മോഹന്‍ലാലടക്കമുള്ളവര്‍ സഹായ ധനവുമായെത്തി'; കണക്ക് വ്യക്തമാക്കി മുഖ്യമന്ത്രി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam