ഇനിയും ആരോപണമുയര്‍ത്തുന്നവര്‍ക്ക് അസാമാന്യ കട്ടി, സര്‍ക്കാരിന്‍റെ നിലപാട് കോടതി അംഗീകരിച്ചത്: മുഖ്യമന്ത്രി

Web Desk   | Asianet News
Published : Apr 27, 2020, 06:44 PM IST
ഇനിയും ആരോപണമുയര്‍ത്തുന്നവര്‍ക്ക് അസാമാന്യ കട്ടി, സര്‍ക്കാരിന്‍റെ നിലപാട് കോടതി അംഗീകരിച്ചത്: മുഖ്യമന്ത്രി

Synopsis

അവരെ ഒന്നും പറയാന്‍ പറ്റില്ല. യാഥാര്‍ത്ഥ്യം കണ്ടില്ലെന്ന് നടിക്കാന്‍ ഇതുപോലുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് കഴിയും. ഡേറ്റ ചോര്‍ച്ച സംഭവിച്ച ആരോപണങ്ങളില്‍ സര്‍ക്കാരിന്‍റെ നിലപാട് ഹൈക്കോടതി അംഗീകരിച്ചതാണ്. 

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ചോരുന്നതായുള്ള പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങളെ പരിഹസിച്ച് മുഖ്യമന്ത്രി. അത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് അസാമാന്യമായ കട്ടിയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. സാധാരണ നിലയ്ക്ക് അത്തംര അവകാശവാദം ഉന്നയിക്കാനേ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അവരെ ഒന്നും പറയാന്‍ പറ്റില്ല. യാഥാര്‍ത്ഥ്യം കണ്ടില്ലെന്ന് നടിക്കാന്‍ ഇതുപോലുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് കഴിയും. ഡേറ്റ ചോര്‍ച്ച സംഭവിച്ച ആരോപണങ്ങളില്‍ സര്‍ക്കാരിന്‍റെ നിലപാട് ഹൈക്കോടതി അംഗീകരിച്ചതാണ്. അതാണ് വസ്തുത. ഡേറ്റച്ചോര്‍ച്ച ആരോപണം മുഖ്യമന്ത്രി വീണ്ടും തള്ളി. നേരത്തെ വന്ന കാര്യങ്ങളഅ‍ തന്നെയാണ് കോടതിയില്‍ നിന്ന് വന്നത്. ട്രോളിംഗ് നിരോധനം തുടരണമെന്ന് സംസ്ഥാനം നിലപാട് എടുത്തത് മത്സ്യത്തിന്‍റെ വര്‍ധനവിന് വേണ്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 


കൊവിഡ് രോ​ഗികളുടെ വിവരങ്ങൾ ചോരുന്നു? തുട‍ർ ചികിത്സ വാ​ഗ്ദാനം ചെയ്ത് സ്വകാര്യ ആശുപത്രികളുടെ കോളുകൾ

പുനെ കോർപ്പറേഷന്‍റെ രോഗവിവരപ്പട്ടികയും ചോർന്നു, ഡാറ്റാ മാപ്പ് സാമൂഹ്യമാധ്യമങ്ങളിൽ

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം