
തിരുവനന്തപുരം: വി ഡി സവർക്കർ (Vinayak Damodar Savarkar) മാപ്പ് അപേക്ഷ എഴുതിയത് മഹാത്മാ ഗാന്ധി (Mahathma Gandhi) ആവശ്യപ്പെട്ടത് പ്രകാരമെന്ന പ്രസ്താവനകളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചരിത്രം നിഷേധിക്കുന്നവർക്കും ചരിത്രം സ്വയം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കും നുണകൾ പടച്ചുവിടാൻ ഒരു മടിയുമില്ല. ജയിലിൽ കിടക്കാൻ പ്രയാസമുള്ളത് കൊണ്ടാണ് മാപ്പ് എഴുതിക്കൊടുക്കാൻ തയ്യാറായത്. കേരളത്തിൽ പൗരത്വ നിയമം നടപ്പിലാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുൻ മന്ത്രി പി എം അബൂബക്കർ അനുസ്മരണം ഓൺലൈനായി ഉദ്ഘാടനം ചെയ്യുക ആയിരുന്നു പിണറായി വിജയൻ.
വി ഡി സവർക്കർ സാമൂഹിക പരിഷ്കർത്താവായിരുന്നു എന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്‍റെ പരാമര്‍ശമാണ് വിവാദമായത്. മഹാത്മാ ഗാന്ധി പറഞ്ഞിട്ടാണ് സവർക്കർ മാപ്പ് പറഞ്ഞത്. സവർക്കറെ മോചിപ്പിക്കണമെന്ന് മഹാത്മാഗാന്ധി ആവശ്യപ്പെട്ടിരുന്നുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. മോചിപ്പിക്കപ്പെട്ടാല്‍ സമാധാനപരമായി സവര്‍ക്കര്‍ പ്രക്ഷോഭം നടത്തുമെന്നും ഗാന്ധി പറഞ്ഞിരുന്നതായി രാജ്‌നാഥ് സിംഗ് അവകാശപ്പെട്ടു. മഹാത്മാ ഗാന്ധിയും സവര്‍ക്കറും പരസ്‌പര ബഹുമാനമുള്ളവരായിരുന്നെന്ന് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവത് പറഞ്ഞു.
Also Read: സവർക്കർ സാമൂഹിക പരിഷ്കർത്താവ്; ഗാന്ധി പറഞ്ഞിട്ടാണ് മാപ്പ് പറഞ്ഞത് എന്ന് കേന്ദ്ര പ്രതിരോധമന്ത്രി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam