Asianet News MalayalamAsianet News Malayalam

സവർക്കർ സാമൂഹിക പരിഷ്കർത്താവ്; ഗാന്ധി പറഞ്ഞിട്ടാണ് മാപ്പ് പറഞ്ഞത് എന്ന് കേന്ദ്ര പ്രതിരോധമന്ത്രി

മഹാത്മാ ഗാന്ധി പറഞ്ഞിട്ടാണ് സവർക്കർ മാപ്പ് പറഞ്ഞത്. സവർക്കറെ മോചിപ്പിക്കണമെന്ന് മഹാത്മാഗാന്ധി ആവശ്യപ്പെട്ടിരുന്നുവെന്നും രാജ്നാഥ് സിങ്ങ് പറഞ്ഞു. 

defense minister rajnath singh  said that Savarkar had apologized after being told by gandhi
Author
Delhi, First Published Oct 12, 2021, 6:43 PM IST

ദില്ലി:  വി ഡി സവർക്കർ  (Vinayak Damodar Savarkar) സാമൂഹിക പരിഷ്കർത്താവായിരുന്നു എന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് (Rajnath singh) .  മഹാത്മാ ഗാന്ധി (Mahathma Gandhi)  പറഞ്ഞിട്ടാണ് സവർക്കർ മാപ്പ് പറഞ്ഞത്. സവർക്കറെ മോചിപ്പിക്കണമെന്ന് മഹാത്മാഗാന്ധി ആവശ്യപ്പെട്ടിരുന്നുവെന്നും രാജ്നാഥ് സിങ്ങ് പറഞ്ഞു. 

മോചിപ്പിക്കപ്പെട്ടാല്‍ സമാധാനപരമായി സവര്‍ക്കര്‍ പ്രക്ഷോഭം നടത്തുമെന്നും ഗാന്ധി പറഞ്ഞിരുന്നതായി രാജ്‌നാഥ്‌ സിംഗ്‌  അവകാശപ്പെട്ടു.മഹാത്മാ ഗാന്ധിയും സവര്‍ക്കറും പരസ്‌പര ബഹുമാനമുള്ളവരായിരുന്നെന്ന്  ആര്‍ എസ്‌ എസ്‌ മേധാവി മോഹന്‍ ഭഗവത്‌ പറഞ്ഞു. സവര്‍ക്കറെ മോശമായി ചിത്രീകരിച്ചവരുടെ അടുത്ത ലക്ഷ്യം, സ്വാമി വിവേകാനന്ദന്‍, സ്വാമി ദയാനന്ദ സ്വരസ്വതി, യോഗി അരവിന്ദ്‌ എന്നിവരായിരുന്നുവെന്നും ഭാഗവത് കുറ്റപ്പെടുത്തി. സവര്‍ക്കറെ കുറിച്ചുള്ള പുസ്‌തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

Read Also: കൊല്ലത്തെ പീഡനപരാതി; എൻസിപിയിൽ കൂട്ടപുറത്താക്കൽ; പുറത്തായത് നേതൃത്വത്തെ വിമർശിച്ചവർ

 

Follow Us:
Download App:
  • android
  • ios