ഖുര്‍ആൻ വിവാദമാക്കിയത് ആര്‍എസ്എസ് അജണ്ട; കോൺഗ്രസ് ലീഗ് നേതാക്കൾ എറ്റുപിടിച്ചെന്ന് പിണറായി

By Web TeamFirst Published Sep 19, 2020, 6:52 PM IST
Highlights

പരോക്ഷമായെങ്കിലും ഖുർആനെ വിവാദത്തിലാക്കിയത് തെറ്റായിപ്പോയി എന്ന് ഏറ്റുപറയാനുള്ള ആര്‍ജ്ജവം എങ്കിലും പികെ കുഞ്ഞാലിക്കുട്ടി കാണിക്കണമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: ഖുര്ആൻ മറയാക്കി സ്വര്‍ണക്കടത്തെന്ന ആക്ഷേപത്തിന് ആരാണ് ശ്രമിച്ചതെന്ന് എല്ലാവരും  മനസിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവും ലീഗ് നേതൃത്വവും അത് തിരിച്ചറിയണം. കോൺസുലറ്റ് ജനറലാണ് ഖുര്‍ആൻ വിതരണം ചെയ്യാമോ എന്ന് കെടി ജലീലിനോട് ചോദിച്ചത്. സഹായിക്കാൻ ജലീലും തയ്യാറായി. സ്വര്‍ണക്കടത്ത് ആക്ഷേപം ഇതിലേക്ക് വലിച്ചിഴച്ചത് ബിജെപിയും ആര്‍എസ്എസുമാണ്. അവര്‍ക്ക് അതിന് പ്രത്യേക ലക്ഷ്യങ്ങളുമുണ്ട്. തൊട്ടുപിന്നാലെ യുഡിഎഫ് നേതാക്കൾ അത് ഏറ്റെടുത്ത് രംഗത്തെത്തുകയായിരുന്നു എന്നും മുഖ്യമന്ത്രി ആക്ഷേപിച്ചു.

കള്ളക്കടത്ത് വഴി ഖുര്‍ആൻ പഠിപ്പിക്കും എന്ന് സര്‍ക്കാരിനെതിരെ ആക്ഷേപം ഉന്നയിച്ചത് ആരാണ് ? യുഡിഎഫ് നേതാക്കളല്ലേ എന്നും മുഖ്മന്ത്രി ചോദിച്ചു. ആർഎസ്എസിന് ലക്ഷ്യമുണ്ട്. അത് ബിജെപി ഏറ്റുപിടിക്കുന്നത് മനസിലാക്കാം. പക്ഷെ കോൺഗ്രസ് ലീഗ് നേതാക്കൾ എന്തിനാണ് അതിന് പ്രചാരണം കൊടുക്കുന്നത് . വിശുദ്ധ ഗ്രന്ഥത്തെ വിവാദത്തിലാക്കി അത് തിരിച്ച് കുത്തുന്നുവെന്ന് മനസിലാക്കിയപ്പോൾ കോൺഗ്രസും ലീഗുമെല്ലാം ഉരുണ്ടു കളിക്കുകയാണ്. പരോക്ഷമായെങ്കിലും ഖുർആനെ വിവാദത്തിലാക്കിയത് തെറ്റായിപ്പോയി എന്ന് ഏറ്റുപറയാനുള്ള ആര്‍ജ്ജവം എങ്കിലും പികെ കുഞ്ഞാലിക്കുട്ടി കാണിക്കണമെന്ന് പിണറായി വിജയൻ

click me!