സമ്പർക്കരോഗികൾ വീണ്ടും 3000 ത്തിന് മുകളിൽ; തലസ്ഥാനത്ത് സ്ഥിതി ഗുരുതരം

By Web TeamFirst Published Sep 19, 2020, 6:16 PM IST
Highlights

ആരോഗ്യപ്രവര്‍ത്തകരിലെ രോഗബാധയും ആശങ്ക സൃഷ്ടിക്കുന്നതാണ്. 86 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ആശങ്കയേറ്റി കൊവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം പെരുകുന്നു. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 4644  കൊവിഡ് കേസുകളില്‍ 37488 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത കേസുകളുടെ എണ്ണവും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഉറവിടം അറിയാത്ത 498 കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

ഏറ്റവും അധികം കൊവിഡ് രോഗികൾ തിരുവനന്തപുരത്താണ്. തലസ്ഥാനത്ത് ഇന്ന് 834 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 783 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള  517 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 389 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 389 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 342 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 330 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 320 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 284 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 199 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 176 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 172 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ആരോഗ്യപ്രവര്‍ത്തകരിലെ രോഗബാധയും ആശങ്ക സൃഷ്ടിക്കുന്നതാണ്. 86 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം 36, കണ്ണൂര്‍ 12, കൊല്ലം 6, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് 5 വീതം, കാസര്‍ഗോഡ് 4, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, വയനാട് 2 വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 14 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

സംസ്ഥാനത്തെ ഏറ്റവും വലിയ സമ്പര്‍ക്കത്തിലൊന്നായ നെടുങ്കണ്ടത്തെ മത്സ്യവ്യാപാരിയുടെ സമ്പര്‍ക്കം മൂവായിരത്തിലധികമാണ്. അതിര്‍ത്തിയിലെ ഒട്ടുമിക്ക പട്ടണങ്ങളിലും ഇദ്ദേഹമെത്തിയിരുന്നു. എറണാകുളത്തെ 42 ക്ലസ്റ്ററിൽ 28 വലിയ ക്ലസ്റ്ററുണ്ട്. 534 പേര്‍ക്കാണ് മലപ്പുറത്ത് ഇന്ന് രോഗം. കോഴിക്കോട് കോര്‍പ്പറേഷൻ, വടകര വെള്ളയിൽ ക്ലസ്റ്ററുകളിലാണ് കൂടുതൽ രോഗികൾ. ഇന്ന് 412 പേര്‍ക്കാണ് സ്ഥിരീകരിച്ചത്. 

click me!