സംസ്ഥാനത്ത് മൂന്ന് ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; ഉരുള്‍പൊട്ടല്‍ മേഖലകളില്‍ അതീവ ജാഗ്രത പാലിക്കണം

By Web TeamFirst Published Sep 19, 2020, 6:50 PM IST
Highlights

എല്ലാവരും സഹകരിക്കണമെന്നും പൂര്‍ണമായും കൊവിഡ് മാനദണ്ഡം പാലിച്ച് വേണം ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറാനെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ശക്തി പ്രാപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിതീവ്രമഴക്ക് കേരളത്തില്‍ സാധ്യതയുണ്ടെന്നും പ്രകൃതിദുരന്തങ്ങൾ മുന്നിൽ കണ്ട് ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അപകടങ്ങൾക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

സംസ്ഥാനത്ത് ഇന്ന് ഇടുക്കി, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലും നാളെ ഇടുക്കി, മലപ്പുറം കണ്ണൂര്‍ കാസര്‍കോട്  ജില്ലകളിലും അതിതീവ്രമഴക്ക് സാധ്യതയുണ്ട്. ഈ ജില്ലകളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാവരും സഹകരിക്കണമെന്നും പൂര്‍ണമായും കൊവിഡ് മാനദണ്ഡം പാലിച്ച് വേണം ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറാനെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. നാല് തരത്തിൽ ക്യാമ്പുകൾ സസജ്ജമാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പൊലീസ് ഫയര്‍ഫോഴ്സ് അടക്കം പൂര്‍ണസജ്ജമാണ്. കേന്ദ്ര സേനയോടും തയ്യാറാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

click me!