
തിരുവനന്തപുരം: എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ടാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. പുതിയ കെട്ടിടങ്ങൾ മാത്രമല്ല ഉദ്ദേശ്യം. സേവനങ്ങളും സ്മാർട്ടാക്കേണ്ടി വരും. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. അഴിമതിയെന്നാൽ പണം വാങ്ങൽ മാത്രമല്ല, ഒരു ആവശ്യത്തിന് എത്തുന്ന ജനങ്ങളെ പല തവണ വരുത്തി ബുദ്ധിമുട്ടിക്കുന്നതും അഴിമതിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫയലുകൾ മരിച്ച രേഖകൾ ആകരുതെന്നും തുടിക്കുന്ന ജീവിതങ്ങൾ ആകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വില്ലേജ് ഓഫീസർമാരുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
സിവിൽ സർവ്വീസ് രംഗത്ത് നിന്നും അഴിമതി പൂർണ്ണമായും തുടച്ചുനീക്കി എന്ന് പറയാനാകില്ല. എന്നാൽ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് അഴിമതിയുടെ തോത് കുറഞ്ഞുവെന്നും പിണറായി വിജയൻ പറഞ്ഞു. ജനങ്ങളോട് നേരിട്ട് ഇടപെടുന്ന വില്ലേജ് ഓഫീസർമാർ പരാതികളിൽ അതിവേഗം തീരുമാനമെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വില്ലേജ് ഓഫീസുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കേണ്ടത് അനുവാര്യതയാണ്. റവന്യൂ സേവനങ്ങൾ ജനങ്ങൾക്ക് അനുഭവഭേദ്യമാക്കുന്നത് വില്ലേജ് ഓഫീസുകളിലൂടെയാണ്. കാലാനുസൃതമായ മാറ്റങ്ങളോട് ജീവനക്കാർ പൊരുത്തപ്പെടാൻ തയ്യാറാകണം. വില്ലേജ് ഓഫീസുകളിൽ ഗുണപരമായ മാറ്റം അനുവാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഓൺലൈനായി നടത്തുന്ന യോഗത്തില്‍ കേരളത്തിലെ 1600 ഓളം വില്ലേജ് ഓഫീസർമാരാണ് പങ്കെടുത്തത്. ഓരോ സ്ഥലത്തെയും പ്രശ്നങ്ങളും നിർദ്ദേശങ്ങളും ഉൾപ്പെടെ യോഗത്തിൽ ചർച്ച ചെയ്തു. നേരത്തേ കളക്ടർമാർ, ഡെപ്യൂട്ടി കളക്ടർമാർ, തുടങ്ങിയവരുമായി റവന്യൂ മന്ത്രി കെ രാജൻ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam