
തിരുവനന്തപുരം: നവകേരള സദസ്സിന്റെ പിന്തുണ പറവൂരിൽ കാണാമെന്ന് മുഖ്യമന്ത്രിയുടെ വെല്ലുവിളിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഭരണത്തിന്റെ തണലിൽ പാർട്ടിക്കാർ നടത്തുന്ന പരിപാടിയാണെങ്കിൽ അത് കാണാനൊന്നുമില്ലെന്ന് സതീശൻ പറഞ്ഞു. നവകേരള സദസിന്റെ പേരിൽ മുഖ്യമന്ത്രി നടതതതുന്നത് വെല്ലുവിളിയും കലാപ ആഹ്വാനവുമാണെന്നും രണ്ട് സ്കൂളിന്റെ മതിൽ പരിപാടിക്ക് വേണ്ടി പൊളിച്ചുനീക്കിയെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് മറ്റ് ജോലികൾ നൽകുന്നത് ശരിയല്ല. നവകേരള സദസിന്റെ സംഘാടക സമിതിയിൽ പ്രവർത്തിക്കാൻ നിർബന്ധിക്കുന്നു. ജിഎസ്ടി രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥരടക്കം നടത്തുന്നത് വ്യാപക പണപിരിവാണെന്നും അദ്ദേഹം പറഞ്ഞു.
നികുതി വെട്ടിപ്പ് തടയേണ്ട ഉദ്യോഗസ്ഥർ വരെ പണം പിരിക്കുന്നു. ജനങ്ങളേയും പ്രതിപക്ഷത്തേയും വെല്ലുവിളിച്ച് നടത്തുന്ന നാടകമാണ് പരിപാടി. ഭരണ സംവിധാനം സ്തംഭിച്ചു. ജനപിന്തുണ കാണിക്കേണ്ടത് തെരഞ്ഞെടപ്പിൽ. അവിടെ കാണാമെന്നും അദ്ദേഹം പറഞ്ഞു.
എ.വി. ഗോപിനാഥിന്റെ പഞ്ചായത്തിലാണ് പണം നൽകിയത്. അദ്ദേഹം പാർട്ടിയുമായി അകന്നു നിൽക്കുന്നയാളാണ്. ഞങ്ങൾ ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളോടാണ് നിർദേശം നൽകിയത്. സിപിഎം നിർദേശം നൽകാറില്ലേ. അഡി. ചീഫ് സെക്രട്ടറി പണം നൽകാൻ പറഞ്ഞിറക്കിയ ഉത്തരവ് നിയമ വിരുദ്ധമാണ്. മുഖ്യമന്ത്രിയുടെ യാത്ര കടന്ന് പോകുന്ന ഇടങ്ങളിലെല്ലാം കരുതൽ തടങ്കലാണ്. ഇതുവരെ കറുപ്പിനോടായിരുന്നു വെറുപ്പ്. ഇപ്പോ വെളുത്ത ഉടുപ്പിട്ടവരോടാണ് വെറുപ്പ്. എന്തിനാണിത്ര അസഹിഷ്ണുതയെന്നും വിഡി സതീശൻ ചോദിച്ചു.
Read More.... 'നവകേരള സദസും പിണറായിയുടെ സല്‍ക്കാരവും'; വി ടി ബല്‍റാം അടക്കമുള്ളവര്‍ പങ്കുവെച്ചത് വ്യാജ ചിത്രം
മുഖ്യമന്ത്രിയും മന്ത്രിമാരും പോയ ബസിന് പുറകെ 126 കാറാണ് ഓടുന്നത്. പിന്നെവിടെയാണ് ചെലവ് ചുരുക്കൽ. രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണവുമായി സഹകരിക്കും. എന്താണ് അതിൽ തെറ്റ്. സാക്ഷിയായാണ് വിളിപ്പിച്ചത് ആര്യാടൻ ഷൗക്കത്ത് വിഷയം കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണ് അതിൽ മുഖ്യമന്ത്രി എന്തിനാണ് ഇടപെടുന്നത്. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് വിവാദത്തിൽ പലർക്കും അതൃപ്തിയുണ്ട്. അത് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ കെപിസിസി അന്വേഷണ സമിതി ഇല്ലെന്നും വിവരങ്ങൾ ചോദിക്കുകമാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam