പഴയ പ്രതിപക്ഷ നേതാവിനെക്കുറിച്ച് എന്താണ് അഭിപ്രായം? : മുഖ്യമന്ത്രി പ്രതികരിച്ചത് ഇങ്ങനെ

By Web TeamFirst Published May 22, 2021, 7:17 PM IST
Highlights

പുതിയ പ്രതിപക്ഷ നേതാവ് സര്‍ക്കാറിന് ക്രിയാത്മകമായ എല്ലാ സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ട്, ഈ സമയം അങ്ങ് രണ്ടാമതും മുഖ്യമന്ത്രിയാകുമ്പോള്‍ എങ്ങനെയാണ്, മുന്‍പുള്ള പ്രതിപക്ഷ നേതാവിനെ വിലയിരുത്തുന്നത് എന്നായിരുന്നു ചോദ്യം

തിരുവനന്തപുരം: പഴയ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയെ കുറിച്ച് അഭിപ്രായം എന്ത് എന്ന ചോദ്യത്തിനോട് അദ്ദേഹത്തിന്‍റെ ഈ വിഷമത്തിനിടയില്‍ എന്‍റെ വിലയിരുത്തല്‍ കൂടി വേണോ എന്ന് ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്ത സമ്മേളനത്തിലെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

പുതിയ പ്രതിപക്ഷ നേതാവ് സര്‍ക്കാറിന് ക്രിയാത്മകമായ എല്ലാ സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ട്, ഈ സമയം അങ്ങ് രണ്ടാമതും മുഖ്യമന്ത്രിയാകുമ്പോള്‍ എങ്ങനെയാണ്, മുന്‍പുള്ള പ്രതിപക്ഷ നേതാവിനെ വിലയിരുത്തുന്നത് എന്നായിരുന്നു ചോദ്യം, ചിരിച്ചുകൊണ്ട് മറുപടി നല്‍കിയ മുഖ്യമന്ത്രി 'അദ്ദേഹത്തിന്‍റെ ഈ വിഷമത്തിനിടയില്‍ എന്‍റെ വിലയിരുത്തല്‍ കൂടി വേണോ' എന്നാണ് മറുപടി നല്‍കിയത്.

അതേ സമയം വിഡി സതീശന്‍റെ പ്രതിപക്ഷ നിരയിലെ പ്രകടനവും, സഭയിലെ പ്രകടനവും മികച്ചതാണ്. അത് വച്ചുനോക്കുമ്പോള്‍ അദ്ദേഹം മികച്ചൊരു പ്രതിപക്ഷ നേതാവാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. 

അതേ സമയം നേരത്തെ  പതിനഞ്ചാം നിയമസഭയുടെ പ്രതിപക്ഷ നേതാവായി എഐസിസി നിര്‍ദേശിച്ച വിഡി സതീശന് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തിയിരുന്നു. ഫേസ്ബുക്ക് വഴിയാണ് മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചത്.  പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുന്ന ശ്രീ. വി ഡി സതീശന് അഭിനന്ദനങ്ങൾ. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിയ്ക്കുമായി ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു, മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!