
തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതി (Life Mission) പ്രകാരം റെഡ് ക്രസന്റിന്റെ സഹായത്തോടെ വടക്കാഞ്ചേരിയിൽ (Vadakkanchery) നിർമ്മിക്കുന്ന ഫ്ലാറ്റ് നിർമ്മാണം പൂർത്തിയാക്കാൻ തുടർ സഹായം വേണമെന്ന് യുഎഇയോട് (UAE) മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan) ആവശ്യപ്പെട്ടു. യുഎഇ മന്ത്രി ഡോ. താനി അഹമ്മദുമായുള്ള കൂടിക്കാഴ്ചയിലാണ് ആവശ്യം ഉന്നയിച്ചത്.
പദ്ധതി പൂർത്തിയാക്കാൻ സഹായിക്കാമെന്ന് യുഎഇ മന്ത്രി ഉറപ്പ് നൽകിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സ്വർണക്കടത്ത് വിവാദത്തിന് ശേഷം പദ്ധതി മുടങ്ങിയിരിക്കുകയാണ്. വിദേശ വായ്പ വാങ്ങലിലും കമ്മീഷൻ തട്ടിപ്പിലും ഇഡി, സിബിഐ അന്വേഷണം നടക്കുകയാണ്. ഫ്ലാറ്റ് നിർമ്മാണത്തിലെ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്കുള്‍പ്പെടെ എൻഫോഴ്സ്മെൻ് കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്.
യുഎഇ വാണിജ്യ മന്ത്രിയാണ് ഡോ. താനി അഹമ്മദ് അൽ സെയൂദി. കേരളത്തിൽ ഫുഡ് പാർക്ക് തുടങ്ങുമെന്ന് യുഎഇ വാണിജ്യ മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു.
'അപായപ്പെടുത്താന്‍ ശ്രമം, വിഷം നല്‍കി', പിന്നില്‍ ആരെന്ന് വെളിപ്പെടുത്തുമെന്ന് സരിത എസ് നായർ
തന്നെ വിഷം നൽകി അപായപ്പെടുത്താൻ ശ്രമം നടന്നെന്ന് സോളാർ കേസ് പ്രതി സരിത എസ് നായർ (Saritha S Nair). നാഡീ ഞരമ്പുകളുടെ പ്രവർത്തനത്തെ വിഷം ബാധിച്ചിരുന്നു. വെല്ലൂരും തിരുവനന്തപുരത്തുമായി ഇപ്പോഴും ചികിത്സയിലാണ്. കീമോതെറാപ്പി ഉള്‍പ്പടെയുള്ള ചികിത്സകള്‍ എടുക്കുന്നുണ്ട്. രോഗം പൂർണ്ണമായും ഭേദമായ ശേഷം വിഷം നൽകിയത് ആരെന്ന് വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു. 2015 ലെ കയ്യേറ്റം സംബന്ധിച്ച കേസില്‍ കഴിഞ്ഞ ദിവസം കൊട്ടാരക്കര കോടതിയിലെത്തിയപ്പോഴാണ് സരിത ഇക്കാര്യം പറഞ്ഞത്. (കൂടുതൽ വായിക്കാം)