'ബ്രഹ്മപുരം' തൊടാതെ മുഖ്യമന്ത്രി; സഭയിലും മൗനം

Published : Mar 13, 2023, 12:31 PM ISTUpdated : Mar 13, 2023, 12:47 PM IST
'ബ്രഹ്മപുരം' തൊടാതെ മുഖ്യമന്ത്രി; സഭയിലും മൗനം

Synopsis

കൊച്ചി വിഷവാതകം ശ്വസിക്കുമ്പോൾ, സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്തു ചെയ്യുകയാണെന്ന ചോദ്യം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉയർത്തിയെങ്കിലും പിണറായി വിജയൻ മൗനം തുടർന്നു.  

തിരുവനന്തപുരം : ബ്രഹ്മപുരം തീപ്പിടിത്തത്തിൽ സഭയിലും മൌനം തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തര പ്രമേയത്തിന് അനുമതി നേടി പ്രതിപക്ഷം നൽകിയ നോട്ടീസിന് ആരോഗ്യമന്ത്രി വീണാ ജോർജും തദ്ദേശവകുപ്പ് മന്ത്രി എംബി രാജേഷുമാണ് നിയമസഭയിൽ മറുപടി നൽകിയത്. സഭയിലുണ്ടായിരുന്നിട്ടും, വിഷയത്തിൽ മുഖ്യമന്ത്രി സംസാരിച്ചില്ല. കൊച്ചി വിഷവാതകം ശ്വസിക്കുമ്പോൾ, സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്തു ചെയ്യുകയാണെന്ന ചോദ്യം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉയർത്തിയെങ്കിലും പിണറായി വിജയൻ മൗനം തുടർന്നു. അതേ സമയം, ബ്രഹ്മപുരത്തെ ബയോമൈനിംഗ് കമ്പനിയെ പൂർണമായും സഭയിൽ ന്യായീകരിക്കുകയാണ് സർക്കാർ. പ്രചാരണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നായിരുന്നു തദ്ദേശമന്ത്രിയുടെ സഭയിലെ മറുപടി. 

ബ്രഹ്മപുരത്ത് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സതീശൻ; സഭയിൽ വാഗ്വാദം; നടപടികൾ ബഹിഷ്കരിച്ച് പ്രതിപക്ഷം

കൊച്ചിയെ 12 ദിവസമായി ശ്വാസം മുട്ടിക്കുന്ന ബ്രഹ്മപുരം വിഷപ്പുകയെ ചൊല്ലി വലിയ പോരിനാണ് ഇന്ന് സഭ സാക്ഷിയായത്. തീ അണഞ്ഞെന്ന് ഭരണപക്ഷവും ഇല്ലെന്ന് പ്രതിപക്ഷവും സഭയിൽ പറഞ്ഞു. കരാർ നൽകിയതിലും തീ കത്തലിലുമെല്ലാം ആരോപണം നേരിടുന്ന സോൻടാ കമ്പനിക്ക് അന്വേഷണം തീരും മുമ്പെ ക്ലീൻ ചിറ്റ് നൽകിയ സർക്കാറിനെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനമാണുയർത്തിയത്. പ്രതിപക്ഷ നേതാവിൻറെ വാക്കൗട്ട് പ്രസംഗത്തിന് മുമ്പെ തദ്ദേശമന്ത്രിക്ക് വിശദീകരണത്തിന് സ്പീക്കർ അവസരം നൽകിതോടെ പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലേക്കിറങ്ങി ബഹളം വെച്ചു. ബ്രഹ്മപുരത്ത് ഒരു പ്രശ്നവുമില്ലെന്ന് ആറിന് സഭയിൽ പറഞ്ഞ തദ്ദേശമന്ത്രിക്കും 10 ദിവസം കഴിഞ്ഞ് മാസ്കിടാൻ പറഞ്ഞ ആരോഗ്യമന്ത്രിയെയും പ്രതിപക്ഷനേതാവ് കടന്നാക്രമിച്ചു. 

ബ്രഹ്മപുരം തീപിടുത്തം: ഇന്നത്തോടെ തീ പൂർണ്ണമായും അണയ്ക്കും, മാലിന്യ പ്രതിസന്ധി പരിഹരിക്കുമെന്നും കളക്ടർ

 

 

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കിളിമാനൂര്‍ വാഹനാപകടം; മുഖ്യപ്രതിയുടെ സുഹൃത്ത് അറസ്റ്റിൽ, ഒളിവിലുള്ള വിഷ്ണുവിനായി തമിഴ്നാട്ടിലേക്കും അന്വേഷണം
ദിലീപിന്‍റെ കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കാൻ വിചാരണക്കോടതിക്ക് അധികാരമില്ലെന്ന് പ്രോസിക്യൂഷൻ, ശ്രീലഖേക്കെതിരായ ഹർജിയിൽ മറുപടിക്ക് സമയം തേടി അതിജീവിത