'എല്ലിൻ കഷ്ണം ഇട്ടാൽ ഓടുന്ന സൈസ് ജീവികൾ കോൺഗ്രസിൽ, നിരന്ന് നിൽക്കുന്നു'; പരിഹസിച്ച് പിണറായി 

Published : Mar 07, 2024, 09:04 PM IST
'എല്ലിൻ കഷ്ണം ഇട്ടാൽ ഓടുന്ന സൈസ് ജീവികൾ കോൺഗ്രസിൽ, നിരന്ന് നിൽക്കുന്നു'; പരിഹസിച്ച് പിണറായി 

Synopsis

'കോൺഗ്രസിന്റെ 11 മുൻ മുഖ്യമന്ത്രിമാർ ബിജെപിയിലാണ്. ഇനിയും എത്രയോ പേർ നിരന്നു നിൽന്നു. ബിജെപി രണ്ട് കയ്യും നീട്ടി സ്വീകരിക്കാനും നിൽക്കുന്നു'

കണ്ണൂ‍ര്‍ : കെ കരുണാകരന്റെ മകൾ പത്മജാ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിന് പിന്നാലെ കോൺഗ്രസിനെയാകെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലിൻ കഷ്ണം ഇട്ടാൽ ഓടുന്ന സൈസ് ജീവികളാണ് കോൺഗ്രസിലെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. കോൺഗ്രസിന്റെ 11 മുൻ മുഖ്യമന്ത്രിമാർ ബിജെപിയിലാണ്. ഇനിയും എത്രയോ പേർ നിരന്നു നിൽന്നു. ബിജെപി രണ്ട് കയ്യും നീട്ടി സ്വീകരിക്കാനും നിൽക്കുന്നു. കോൺഗ്രസുകാർക്ക് ആവശ്യത്തിന് പണം, സ്ഥാനം എന്നിവ റെഡിയാണ്. ജനാധിപത്യത്തിന് നാണക്കേടുണ്ടാക്കുന്ന വിഭാഗമായി കോൺഗ്രസ്‌ മാറി. കോൺഗ്രസ്‌ ജയിച്ചാൽ കോൺഗ്രസ് ആയി നിൽക്കുമോ? അങ്ങനെ ആർക്കെങ്കിലും ഗ്യാരണ്ടി പറയാൻ കഴിയുമോ എന്നും പിണറായി ചോദിച്ചു.  

 

 

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം