'തിരുവനന്തപുരം കോർപ്പറേഷനിലെ നികുതി വെട്ടിപ്പ് അവമതിപ്പുണ്ടാക്കി'; വിമര്‍ശനവുമായി മുഖ്യമന്ത്രി

Published : Jan 14, 2022, 04:04 PM ISTUpdated : Jan 14, 2022, 04:49 PM IST
'തിരുവനന്തപുരം കോർപ്പറേഷനിലെ നികുതി വെട്ടിപ്പ് അവമതിപ്പുണ്ടാക്കി'; വിമര്‍ശനവുമായി മുഖ്യമന്ത്രി

Synopsis

ജില്ലയില്‍ ബിജെപി മുന്നേറ്റത്തിൽ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. നഗര മേഖലയിലും വർക്കല ചിറയൻകീഴ് മേഖലയിലുമുള്ള ബിജെപിയുടെ വളർച്ചയിൽ ജില്ലാ ഘടകത്തെ മുഖ്യമന്ത്രിയും വിമർശിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ നികുതി വെട്ടിപ്പ് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan). പിഎസ്‍സി പരീക്ഷാ തട്ടിപ്പും പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. പാറശാലയില്‍ നടക്കുന്ന തിരുവനന്തപുരം സിപിഎം (CPM) ജില്ലാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

ജില്ലയില്‍ ബിജെപി മുന്നേറ്റത്തിൽ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. നഗര മേഖലയിലും വർക്കല ചിറയൻകീഴ് മേഖലയിലുമുള്ള ബിജെപിയുടെ വളർച്ചയിൽ ജില്ലാ ഘടകത്തെ മുഖ്യമന്ത്രിയും വിമർശിച്ചു. പ്രവർത്തന റിപ്പോർട്ടിൽ എ സമ്പത്തിനെതിരെയും വിമർശനമുയര്‍ന്നു. സംഘടനാ പ്രവർത്തനത്തിൽ വേണ്ട ശ്രദ്ധ പുലർത്തുന്നില്ലെന്നാണ് റിപ്പോർട്ട്. വിഭാഗീയത ഇല്ലാതായെങ്കിലും തുരുത്തുകൾ ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് വിമർശനം.

ശിശുക്ഷേമ സമിതിക്കെതിരായ ദത്ത് വിവാദത്തിലും വിമർശനമുയര്‍ന്നു. ശരിയായ നിലപാട് സ്വീകരിക്കാനായോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇക്കാര്യം പരിശോധിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. ഫേസ്ബുക്ക് വ്യക്തി ആരാധനയ്ക്ക് ഉപയോഗിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: സിൽവർ ലൈൻ, ആരും വഴിയാധാരമാവില്ല; യുഡിഎഫിനും കേന്ദ്രത്തിനും ചൈനയ്ക്കുമെതിരെ മുഖ്യമന്ത്രി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൾസർ സുനിയെ കുറിച്ച് കടുത്ത ഭാഷയിൽ കോടതി; 'പള്‍സര്‍ സുനി മറ്റുള്ളവരെ പോലെയല്ല, ഒരു ദയയും അർഹിക്കുന്നില്ല'
കോടതിക്ക് മുന്നിൽ ഭാവ വ്യത്യാസമൊന്നുമില്ലാതെ അവസാനമായി പൾസര്‍ സുനി പറഞ്ഞത് ഒരൊറ്റ കാര്യം, 'തനിക്ക് അമ്മ മാത്രമാണ് ഉള്ളത്'