മോശമായി പെരുമാറി, മർദ്ദിച്ചു; പൊലീസിനെതിരെ ഡിജിപിക്ക് പരാതി നൽകി പിണറായി വിജയന്‍റെ ഡ്രൈവർ

Published : Jun 01, 2026, 01:45 PM ISTUpdated : Jun 01, 2026, 04:56 PM IST
Pinarayi Vijayan driver

Synopsis

പ്രതിപക്ഷ നേതാവ് പിണറായി വിജയനെ റെയിൽവേ സ്റ്റേഷനിൽ വിട്ട ശേഷം മടങ്ങുമ്പോൾ എകെജി സെൻ്ററിലെ ഡ്രൈവറെ പൊലീസുകാർ മർദ്ദിച്ചുവെന്ന് പരാതി. ഡ്രൈവർ അനൂപാണ് ഡിജിപിക്ക് പരാതി നൽകിയത്.

തിരുവനന്തപുരം: പൊലീസിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ ഡ്രൈവർ ഡിജിപിക്ക് പരാതി നൽകി. എകെജി സെൻ്ററിലെ ഡ്രൈവർ അനൂപ് പികെയാണ് പരാതി നൽകിയത്. റെയിൽവേ സ്‌റ്റേഷനിൽ പിണറായി വിജയനെ ഇറക്കിയ ശേഷം മടങ്ങുമ്പോൾ പൊലീസുകാർ മോശമായി പെരുമാറിയെന്നാണ് പരാതി. പൊലീസുകാർ മർദ്ദിച്ചുവെന്നും ഡ്രൈവറുടെ പരാതിയില്‍ പറയുന്നു.

 ശനിയാഴ്ച പിണറായി വിജയനെ എകെജി സെൻ്ററിലെ വാഹനത്തിലാണ് റെയിൽവേ സ്റ്റേഷനിലെത്തിച്ചത്. ഇതിന് ശേഷം വാഹനം മാറ്റിയിടുന്നതിനെ ചൊല്ലി തർക്കമായെന്നും രണ്ട് പൊലീസുകാർ കൈയേറ്റം ചെയ്യുകയും മോശമായി സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് റെയിൽവേ പൊലീസും ആപിഎഫും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആലപ്പുഴ രക്ഷാപ്രവർത്തനം: എംആർ അജിത് കുമാറിൻ്റെ പങ്ക് കൂടുതൽ വ്യക്തമാക്കി എസ്ഐടി; തുടരന്വേഷണ റിപ്പോർട്ട് നൽകി
പൊലീസ് വാഹനം പിടികൂടി പിഴയിട്ട സംഭവം: വെഹിക്കിൾ ഇൻസ്പെക്ടർ വി ബിജുവിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു