ചായ കുടിക്കാൻ പോയപ്പോഴല്ല അറസ്റ്റ് ഉണ്ടായത്: അലനും താഹക്കും എതിരായ നിലപാടിലുറച്ച് മുഖ്യമന്ത്രി

Web Desk   | Asianet News
Published : Jan 01, 2020, 01:19 PM ISTUpdated : Jan 01, 2020, 03:20 PM IST
ചായ കുടിക്കാൻ പോയപ്പോഴല്ല അറസ്റ്റ് ഉണ്ടായത്: അലനും താഹക്കും എതിരായ നിലപാടിലുറച്ച് മുഖ്യമന്ത്രി

Synopsis

യുഎപിഎ നിയമത്തിലെ ചില വ്യവസ്ഥകൾ അനുസരിച്ചാണ് പന്തീരാങ്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസ് എൻഐഎ ഏറ്റെടുത്തത്. കേസിന്‍റെ വിശദാംശങ്ങൾ പറയാമെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലൻ ഷുഹൈബിനേയും താഹ ഫസലിനെയും അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ നടപടിയിൽ നിലപാടിലുറച്ച് മുഖ്യമന്ത്രി. സമയമാകുമ്പോൾ അവര്‍ ചെയ്ത കുറ്റത്തെ കുറിച്ച് വിശദമായി പറയാമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. 

അവരെന്തോ പരിശുദ്ധൻമാരാണ് , ഒരു തെറ്റും ചെയ്യാത്തവരാണ്,  ചായകുടിക്കാൻ പോയപ്പോഴാണ് അറസ്റ്റ് ചെയ്തത് എന്ന തരത്തിൽ ധാരണ വേണ്ട. സാധാരണ ഗതിയിൽ യുഎപിഎ ചുമത്തിയത് മഹാ അപരാധമായി പോയി എന്ന് പറയണം എന്നാണ് എല്ലാവരും കരുതുന്നത്, അങ്ങനെ പറയാൻ തയ്യാറല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. "

യുഎപിഎ നിയമത്തിലെ ചില വ്യവസ്ഥകൾ അനുസരിച്ചാണ് കേസ് എൻഐഎ ഏറ്റെടുത്തതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അലനെയും താഹയെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ പൊലീസ് നടപടിക്കെതിരെ കടുത്ത വിമര്‍ശനം പൊലീസിനും ആഭ്യന്തര വകുപ്പിനും എതിരെ ഉയര്‍ന്ന സാഹചര്യത്തിൽ കൂടിയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ഇരുവരുടേയും മാവോയിസ്റ്റ് ബന്ധം സംബന്ധിച്ച് മുഖ്യമന്ത്രി നേരത്തെ നടത്തിയ പ്രതികരണത്തിനെതിരെ കടുത്ത വിമര്‍ശനവുമായി അലൻ ഷുഹൈബിന്‍റെ അമ്മ സബിത മഠത്തിലും രംഗത്തെത്തിയിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം സെൻട്രൽ ജയിലിനുള്ളിൽ ജീവപര്യന്തം തടവുകാരൻ ജീവനൊടുക്കിയ നിലയിൽ
നടിയെ ആക്രമിച്ച കേസ് പരിഗണിക്കും മുമ്പേ ജ‍ഡ്ജി ഹണി എം. വർഗീസിന്‍റെ താക്കീത്; 'സുപ്രീം കോടതി മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം'