എന്ത് കൊണ്ട് മാധ്യമങ്ങളെ കാണാൻ തയ്യാറാകുന്നില്ലെന്ന് ചോദ്യം, പിണറായിയുടെ മറുപടി

Published : Sep 19, 2023, 06:47 PM ISTUpdated : Sep 19, 2023, 07:03 PM IST
എന്ത് കൊണ്ട് മാധ്യമങ്ങളെ കാണാൻ തയ്യാറാകുന്നില്ലെന്ന് ചോദ്യം, പിണറായിയുടെ മറുപടി

Synopsis

ആവശ്യം വന്ന ഘട്ടത്തിലെല്ലാം മാധ്യമങ്ങളെ കണ്ടിട്ടുണ്ട്. മാധ്യമങ്ങളെ വേണ്ടെന്ന് വച്ചാ പിന്നെ ഇപ്പോ വരുമോയെന്നും പിണറായി 

തിരുവനന്തപുരം : ഏഴ് മാസമായി  മാധ്യമങ്ങളെ കാണാത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങളെ കാണാത്തതിൽ അസ്വാഭാവികതയില്ലെന്നും. ആവശ്യം വന്ന ഘട്ടത്തിലെല്ലാം മാധ്യമങ്ങളെ കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.  മാധ്യമങ്ങളെ വേണ്ടെന്ന് വച്ചാ പിന്നെ ഇപ്പോ വരുമോയെന്നും പിണറായി ചോദിച്ചു.

നിപ ഭീഷണി ഒഴിഞ്ഞിട്ടില്ല, രണ്ടാം തരംഗ സാധ്യത തള്ളിക്കളയാനാകില്ല, സമ്പർക്കപ്പട്ടിക ഉയർന്നേക്കാം: മുഖ്യമന്ത്രി

പിണറായിയുടെ വാക്കുകൾ 

'അസ്വാഭാവികതയൊന്നുമില്ല. മാധ്യമങ്ങളെ വേണ്ടെന്ന് വച്ചാ പിന്നെ ഇപ്പോ വരുമോ ? എല്ലാ ദിവസവും മുമ്പും മാധ്യമങ്ങളെ കണ്ടിരുന്നില്ല. എന്തെങ്കിലും ആവശ്യം വന്നാൽ അപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ വരും. എന്റെ ശബ്ദത്തിന് ചില പ്രശ്നങ്ങളെല്ലാം ഉണ്ടായി. അതും മാധ്യമങ്ങൾക്ക് മുന്നിൽ വരാത്തതിന് കാരണമാണ്. എന്നെങ്കിലും മാധ്യമങ്ങളുടെ ചോദ്യങ്ങളെ ഞാൻ ഭയപ്പെട്ടിട്ടുണ്ടോ ? നിങ്ങൾ (മാധ്യമങ്ങൾ) ചോദിക്കുന്നു'. ഞാൻ  മറുപടി നൽകാറുണ്ടെന്നും പിണറായി വിശദീകരിച്ചു. 

Asianet News


 

PREV
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ