ദുരിതാശ്വാസ നിധിയിലേക്ക് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ നല്‍കിയത് 2.81 കോടി; നന്ദി പറ‍ഞ്ഞ് മുഖ്യമന്ത്രി

By Web TeamFirst Published Sep 23, 2019, 8:56 PM IST
Highlights

2.81 കോടി രൂപയാണ് സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍ സിഎംഡിആര്‍എഫിലേക്ക് സംഭാവന ചെയ്തത്. മാതൃകാ പരമായ പ്രവര്‍ത്തനം കാഴ്ചവച്ച വിദ്യാര്‍ത്ഥികള്‍ക്ക് നന്ദി പറയുകയാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ.

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിനായി സംസ്ഥാനത്തെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ഇതുവരെ സംഭാവന നല്‍കിയത് 2.81 കോടി രൂപ. ദുരിതബാധിതര്‍ക്കൊപ്പം നില്‍ക്കാന്‍ തയ്യാറായ വിദ്യാര്‍ത്ഥികള്‍ക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു. ഈ കുട്ടികള്‍ എല്ലാവര്‍ക്കും പ്രചോദനമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഈ സഹായ മനസ്ഥിതി വളര്‍ച്ചയുചടെ ഓരോ ഘട്ടത്തിലും കുട്ടികള്‍ കാണിക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇതിനായി കുട്ടികള്‍ക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

കുറിപ്പിങ്ങനെ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2.81 കോടി രൂപ സംഭാവന നൽകിയ സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് നന്ദി. ദുരിതബാധിതർക്കൊപ്പം നിൽക്കാൻ തയ്യാറായ കുട്ടികൾ എല്ലാവർക്കും പ്രചോദനമാണ്. ഈ സഹായ മനസ്ഥിതി വളർച്ചയുടെ ഓരോ ഘട്ടത്തിലും കുട്ടികൾ കാണിക്കണം. കുട്ടികൾക്ക് പിന്തുണയേകിയ അദ്ധ്യാപകരേയും അനദ്ധ്യാപകരേയും രക്ഷിതാക്കളേയും അനുമോദിക്കുന്നു.

സ്കൂളുകളില്‍ സ്ഥാപിച്ച ബോക്സുകളിലൂടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇത്രയും തുക ശേഖരിച്ചത്. ഇതിനു പുറമേ സ്കൂള്‍ വിദ്യാര്‍ഥികള്‍ NCC, NSS, SPC, JRC, സ്കൌട്സ് & ഗൈഡ്സ് തുടങ്ങീ വിവിധ സ്കൂൾ ക്ലബ്ബുകൾ മുഖേനയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നല്കിയിട്ടുണ്ട്. ഇത്തരത്തിൽ കുട്ടികൾ ശേഖരിച്ച തുകയുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്ക് ചുവടെ ചേർക്കുന്നു.

click me!