മുഖ്യമന്ത്രി രാജ്ഭവനിലെത്തി, സർക്കാർ രൂപീകരണത്തിനായി കത്ത് നൽകി

By Web TeamFirst Published May 15, 2021, 3:34 PM IST
Highlights

ഇനി സ‍ർക്കാർ രൂപീകരണത്തിനായി പിണറായി വിജയനെ ​ഗവർണർ ഔദ്യോ​ഗികമായി ക്ഷണിക്കുന്നതാണ് അടുത്ത ഘട്ടം. ഉടനെ ചേരുന്ന എൽഡിഎഫ് യോ​ഗം മുഖ്യമന്ത്രിയായി പിണറായി വിജയനെ ഔദ്യോ​ഗികമായി തെരഞ്ഞെടുക്കും

തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി കാവൽ മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണറെ കണ്ടു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി മികച്ച ഭൂരിപക്ഷം നേടിയ സാഹചര്യത്തിൽ സർക്കാർ രൂപീകരണത്തിനായി അവകാശവാദം ഉന്നയിച്ചു കൊണ്ട് ഗവർണർക്ക് പിണറായിവിജയൻ ഔദ്യോഗികമായി കത്ത് നൽകി. 

സിപിഎം, സിപിഐ,കേരള കോൺ​ഗ്രസ് എം, കേരള കോൺ​ഗ്രസ് ബി, കോൺ​ഗ്രസ് എസ്, ജനാധിപത്യ കേരള കോൺ​ഗ്രസ്, ഐഎൻഎൽ, എൻസിപി, ജനാദാതൾ എസ്, എൽജെഡി, ഇടത് സ്വതന്ത്രൻമാ‍ർ എന്നിവ‍ർ സ‍ർക്കാർ രൂപീകരണത്തിൽ പിണറായി വിജയനെപിന്തുണച്ചു കത്ത് നൽകിയിട്ടുണ്ട്. 

ഇനി സ‍ർക്കാർ രൂപീകരണത്തിനായി പിണറായി വിജയനെ ​ഗവർണർ ഔദ്യോ​ഗികമായി ക്ഷണിക്കുന്നതാണ് അടുത്ത ഘട്ടം. ഉടനെ ചേരുന്ന എൽഡിഎഫ് യോ​ഗം മുഖ്യമന്ത്രിയായി പിണറായി വിജയനെ ഔദ്യോ​ഗികമായി തെരഞ്ഞെടുക്കും. വകുപ്പ് വിഭജന ച‍ർച്ചകൾ എൽഡിഎഫിൽ നാളെയോടെ പൂ‍ർത്തിയാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു ശേഷം സിപിഎമ്മും സിപിഐയും തങ്ങളുടെ മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനം പ്രഖ്യാപിക്കും. ഘടകക്ഷികളിൽ എൻഎസിപിയിൽ നിന്നും മന്ത്രിയാവുന്നത് ആരാണെന്ന് തിങ്കളാഴ്ചയോടെ അറിയാൻ പറ്റും. മന്ത്രി സ്ഥാനത്തിനായി തോമസ് കെ തോമസും എ.കെ.ശശീന്ദ്രനും ഒരു പോലെ സമ്മ‍ർദ്ദം ചെലുത്തുന്നുണ്ട്. 
 

click me!