പ്രളയ ദുരിതബാധിതര്‍ക്കായുള്ള വീടുകളുടെ താക്കോല്‍ ദാനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

Published : Aug 25, 2019, 04:57 PM ISTUpdated : Aug 25, 2019, 06:23 PM IST
പ്രളയ ദുരിതബാധിതര്‍ക്കായുള്ള വീടുകളുടെ താക്കോല്‍ ദാനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

Synopsis

ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലുകൾ എടുക്കേണ്ട നാടായി കേരളം മാറിയെന്ന് മുഖ്യമന്ത്രി  

കൊച്ചി: എറണാകുളത്ത് പ്രളയ ദുരിത ബാധിതർക്കായി നിർമ്മിച്ച് നൽകിയ വീടുകളുടെ താക്കോൽ ദാനം മുഖ്യമന്ത്രി നിർവ്വഹിച്ചു. എറണാകുളം വടക്കേക്കര പഞ്ചായത്തിൽ  ലൈഫ്, റീ ബിൽഡ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രളയദുരിത ബാധിതര്‍ക്കായി നിർമിച്ച അഞ്ഞൂറ് വീടുകളുടെയും വല്ലാർപാടം കണ്ടെയ്‍നര്‍ ടെർമിനലിൽ നടന്ന ചടങ്ങിൽ ഡിപി വേൾഡ് നിർമ്മിച്ച് നൽകിയ 50 വീടുകളുടെയും  താക്കോൽ ദാനമാണ് മുഖ്യമന്ത്രി നിർവ്വഹിച്ചത്.

കേരളം പ്രകൃതി ദുരന്തങ്ങളുടെ നാടായി മാറുന്നു. പ്രളയത്തെ ഒറ്റക്കെട്ടായി നേരിട്ട കേരളം ലോകത്തിന് തന്നെ മാതൃകയാണ്. പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കുന്ന സ്ഥലങ്ങൾ ശാസ്ത്രീയ പഠനം നടത്തി കണ്ടെത്തും. പ്രളയ ദുരന്തത്തിൽ നഷ്ടം സംഭവിച്ച വ്യാപാരികൾക്കും, ചെറുകിട വ്യവസായികൾക്കും സഹായം നൽകുമെന്നും മുഖ്യമന്ത്രി. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പതാക കൈമാറ്റം പാണക്കാട് നിന്ന് നടത്തിയില്ല, സമസ്ത ശതാബ്‌ദി സന്ദേശ യാത്ര തുടങ്ങും മുന്നേ കല്ലുകടി
ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു