അഭിനവ സർ സിപിയായി പിണറായി മാറി, ജനാധിപത്യ സമരങ്ങളെ അടിച്ചമർത്തുകയാണെന്ന് എംഎം ഹസ്സന്‍

Published : Feb 16, 2023, 12:01 PM ISTUpdated : Feb 16, 2023, 12:08 PM IST
അഭിനവ സർ സിപിയായി പിണറായി മാറി, ജനാധിപത്യ സമരങ്ങളെ അടിച്ചമർത്തുകയാണെന്ന് എംഎം ഹസ്സന്‍

Synopsis

ബജറ്റിനെതിരെ UDF ന്‍റെ രണ്ടാംഘട്ട സമരം അടുത്തമാസം തുടങ്ങും. എം വി ഗോവിന്ദൻ നടത്താൻ പോകുന്നത് പിണറായി പ്രതിരോധ യാത്രയാണെന്നും യുഡിഎഫ് കണ്‍വീനര്‍

തിരുവനന്തപുരം: അഭിനവ സർ സിപിയായി പിണറായി വിജയന്‍ മാറിയെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ കുറ്റപ്പെടുത്തി. ജനാധിപത്യ സമരങ്ങളെ അടിച്ചമർത്തുകയാണ്.എം ശിവശങ്കർ കേസിൽ മുഖ്യമന്ത്രി മറുപടി പറയണം. ആത്മാഭിമാനം ഉണ്ടെങ്കിൽ രാജിവയ്ക്കണം ബജറ്റിനെതിരെ UDF ന്‍റെ  രണ്ടാംഘട്ട സമരം അടുത്തമാസം തുടങ്ങും. എം വി ഗോവിന്ദൻ നടത്താൻ പോകുന്നത് പിണറായി പ്രതിരോധ യാത്രയാണെന്നും അദ്ദേഹം പറഞ്ഞു. ഗണേഷ് കുമാറിന് യുഡിഎഫിലേക്ക് സ്വാഗതം ഉണ്ടോ എന്ന ചോദ്യത്തിന്, മുന്നണി ഇപ്പൊ വല്യ ബുദ്ധിമുട്ടില്ലാതെ മുന്നോട്ട് പോകുന്നുണ്ടെന്നും കണ്‍വീനര്‍ മറുപടി നല്‍കി.

കുട്ടിക്ക് മരുന്ന് വാങ്ങാനെത്തിയ അച്ഛനെ തിരിച്ചയച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

മുഖ്യമന്ത്രിയുടെ സുരക്ഷാ നിയന്ത്രണത്തിനിടയിൽ കുഞ്ഞിന് മരുന്ന് വാങ്ങാനെത്തിയ അച്ഛനെ പൊലീസ് തിരിച്ചയച്ച സംഭവത്തിൽ  മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍റെ നടപടി. 

മുഖ്യമന്ത്രിക്ക് ഇന്നും കനത്ത സുരക്ഷ; മസ്കറ്റ് ഹോട്ടലിലേക്കുള്ള യാത്രയിൽ മറ്റ് വാഹനങ്ങൾ തടഞ്ഞു

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മോദിയുടെ തിരുവനന്തപുരം സന്ദർശനം; സിൽവർ ലൈന് ബദലായ അതിവേഗ റെയിൽ നാളെ പ്രഖ്യാപിച്ചേക്കും
പാലക്കാട് കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം, ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു