കൈതോലപ്പായ വെളിപ്പെടുത്തലില്‍ കേസെടുക്കാത്തതെന്തു കൊണ്ട്?പിണറായി വിജയന്‍റേത് ഇരട്ട നീതിയെന്ന് വിഡി സതീശന്‍

Published : Jun 30, 2023, 12:56 PM ISTUpdated : Jun 30, 2023, 01:16 PM IST
കൈതോലപ്പായ വെളിപ്പെടുത്തലില്‍ കേസെടുക്കാത്തതെന്തു കൊണ്ട്?പിണറായി വിജയന്‍റേത് ഇരട്ട നീതിയെന്ന് വിഡി സതീശന്‍

Synopsis

പ്രതിപക്ഷഅംഗങ്ങൾക്കെതിരെ കേസെടുക്കാൻ ഗൂഢാലോചന.ഭരണപക്ഷത്തുള്ളവരെ കേസിൽ നിന്ന് ഒഴിവാക്കാൻ നീക്കം.ഇടതു സർക്കാരിന് തീവ്ര വലതുപക്ഷ വ്യതിയാനമെന്നും പ്രതിപക്ഷ നേതാവ്

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍ പുറത്തുവിട്ട കൈതോലപ്പായ ആരോപണത്തില്‍ കേസെടുക്കാത്തതെന്തുകൊണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദിച്ചു. കെ സുധാകരനെതിരായ പോക്സോ ആരോപണത്തില്‍ എം.വി ഗോവിന്ദനെതിരെ പരാതി നൽകിയിട്ടും നടപടിയില്ല.മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ഒരു സംഘം പ്രതിപക്ഷ അംഗങ്ങൾക്കെതിരെ കേസെടുക്കാൻ ഗൂഢാലോചന നടത്തുന്നു .എന്നാൽ ഭരണപക്ഷത്തുള്ളവരെ കേസിൽ നിന്ന് ഒഴിവാക്കാനാണ് നീക്കം. ഇടതു സർക്കാരിന് തീവ്ര വലതുപക്ഷ വ്യതിയാനം സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

 

പിണറായി വിജയൻ്റേത് ഇരട്ട നീതിയാണ്.മാതൃഭൂമിയിലെ റിപ്പോർട്ടർമാരോട് ഒരു അന്വേഷണ ഉദ്യോഗസ്ഥൻ്റെ പേര് പറയാൻ നിർബന്ധിച്ചതായി  ശ്രേയാംസ് കുമാർ പരസ്യമായി വെളിപ്പെടുത്തി ,എന്നിട്ടും നടപടി ഉണ്ടായില്ല.തനിക്ക് വിദേശത്ത് ബെനാമി  ഹോട്ടൽ നിക്ഷേപമുണ്ടെന്ന ദേശാഭിമാനി വാർത്തയില്‍ മറുപടി പറയാൻ ഇല്ല.നിരന്തരം ആളുകളെ അധിക്ഷേപിക്കാനുള്ള നീക്കത്തിൻ്റെ ഭാഗം മാത്രമാണത്.ഹോട്ടലില്‍ ഓഹരി ഉണ്ടെന് തെളിയിച്ചാൽ ആ പണം മുഴുവൻ ദേശാഭിമാനിക്ക് നൽകും.വാർത്തയെ നിയമപരമായി നേരിടാൻ ഉദേശിക്കുന്നില്ല.ഒരാൾ മൊഴി കൊടുത്തെന്ന വാർത്തയിൽ എന്ത് ചെയ്യാൻ കഴിയും.വാർത്തയിൽ പറഞ്ഞ ഹോട്ടൽ വ്യവസായിയുമായി തന്നെക്കാൾ ബന്ധം പിണറായി വിജയനും ഗോവിന്ദൻ മാസ്റ്റർക്കുമാണെന്നും സതീശന്‍ പറഞ്ഞു.

'കൈതോലപ്പായയിൽ സൂക്ഷിച്ച വിത്ത് വൻമരമായി, യഥാർത്ഥ കള്ളനെ പുറത്തുകൊണ്ടുവരും'; പോരാട്ടം തുടരുമെന്ന് ശക്തിധരന്‍

കൈതോലപ്പായ പണം കടത്ത്: പിണറായി മോദിക്ക് പഠിക്കുന്നു, പരാതിയിൽ മറുപടിയില്ലെന്ന് ബെന്നി ബഹന്നാൻ

PREV
Read more Articles on
click me!

Recommended Stories

പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
'റിയൽ കേരള സ്റ്റോറി': മുത്തപ്പൻ മടപ്പുരയിൽ അയ്യപ്പൻ പാട്ടിന് ദഫ് മുട്ട്; അൽ ബദ്‍രിയ ദഫ് മുട്ട് സംഘം ചുവടുവെച്ചത് കണ്ണൂരിലെ ക്ഷേത്രത്തിൽ