കേന്ദ്ര സർക്കാർ എംപിമാർക്ക് കൃത്യമായ മറുപടി നൽകുന്നുണ്ട്. എന്നാൽ കേരളത്തിൽ ഡിജിപി മറുപടി നൽകുന്നില്ല. വ്യക്തിപരമായി താൻ ആരെയും ആക്ഷേപിച്ചിട്ടില്ലെന്നും ബെന്നി ബഹന്നാൻ

കൊച്ചി: ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി മൗനം തുടരുന്നതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് ബെന്നി ബഹന്നാൻ. കഴിഞ്ഞ കുറേ നാളായി ഉയരുന്ന ആരോപണങ്ങളിൽ മുഖ്യമന്ത്രി മൗനത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പഠിക്കുകയാണ്. ഒരു എംപിയായ താൻ ഡിജിപിക്ക് പരാതി നൽകിയിട്ട് ഇന്നേവരെ മറുപടി കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാർ എംപിമാർക്ക് കൃത്യമായ മറുപടി നൽകുന്നുണ്ട്. എന്നാൽ കേരളത്തിൽ ഡിജിപി മറുപടി നൽകുന്നില്ല. വ്യക്തിപരമായി താൻ ആരെയും ആക്ഷേപിച്ചിട്ടില്ല. എന്നാൽ സിപിഎം സംസ്ഥാന സെക്രട്ടറി എന്ത് പറഞ്ഞാലും മാധ്യമങ്ങൾക്കെതിരെ തിരിയുകയാണ്. ചില മാധ്യമങ്ങളുടെ പേര് പറഞ്ഞാണ് ആക്ഷേപം ഉന്നയിക്കുന്നത്. ദേശാഭിമാനിയുടെ പ്രൊഡക്ടാണ് ആക്ഷേപം ഉന്നയിക്കുന്നത്. ദേശാഭിമാനിയുടെ പ്രോഡക്ടാണ് ആക്ഷേപം ഉന്നയിച്ചത് മാധ്യമങ്ങളല്ല. കോൺഗ്രസ് നേതാക്കൾക്കെതിരായ കേസുകൾ നിയമപരമായി നേരിടും. കൈതോലപ്പായ കൊണ്ട് മറച്ചാലും ഒന്നും മറയ്ക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More: 'കൈതോലപ്പായയിൽ സൂക്ഷിച്ച വിത്ത് വൻമരമായി, യഥാർത്ഥ കള്ളനെ പുറത്തുകൊണ്ടുവരും'; പോരാട്ടം തുടരുമെന്ന് ശക്തിധരന്‍

തന്റെ പോരാട്ടം തുടരുമെന്നാണ് ശക്തിധരൻ പറയുന്നത്. ശക്തിധരൻ ധൈര്യമായി നിൽക്കുമ്പോൾ അന്വേഷിക്കണ്ടേ? ആരോപണം തെറ്റാണെങ്കിൽ അന്വേഷണം നടത്തി പൊതുപ്രവർത്തകരുടെ മാന്യത സംരക്ഷിക്കണ്ടേ? വിശ്വാസ്യതയില്ലാത്ത ഒരാൾ ആരോപണം ഉന്നയിച്ചപ്പോൾ സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടി. ഉമ്മൻ ചാണ്ടി ഒഴിഞ്ഞു പോയില്ല. എല്ലാം അന്വേഷിച്ചു. സി ദിവാകരനും എ ഹേമചന്ദ്രനും സോളാർ കമ്മീഷനെ കുറിച്ച് പറഞ്ഞിട്ടുണ്ടല്ലോ. വസ്തുതാപരമായി നിലനിൽക്കാത്ത റിപ്പോർട്ടായിരുന്നു കമ്മീഷന്റേത്. ഒരു ആരോപണം നേരിടാൻ രണ്ട് ചങ്കിന്റെ ആവശ്യമില്ലെന്നും ബെന്നി ബഹന്നാൻ പരിഹസിച്ചു.

Read More: ​​​​​​​'കൈതോലപ്പായയുടെ കഥാകാരന്മാരോട്...'; ശക്തിധരന്‍റെ ഫേസ്ബുക്ക് കുറിപ്പിന് മറുപടിയുമായി സിന്ധു ജോയി

എഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം...

YouTube video player