
കോഴിക്കോട്: തലശേരി കലാപത്തിന്റെ മുഖ്യ സൂത്രധാരന്മാരിലൊരാൾ പിണറായി വിജയനാണെന്ന വിവാദ പരാമർശവുമായി മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി. പരിപാടിയിൽ സംസാരിക്കവെയാണ് ഷാജിയുടെ വിവാദ പരാമർശം. തലശേരിയിൽ സിപിഎം ആസൂത്രിതമായി നടത്തിയതാണ് കലാപം. പിണറായി വിജയനെന്ത് അർഹതയാണുള്ളതെന്നും തലശേരി കലാപത്തെക്കുറിച്ച് പറയാനെന്നും അദ്ദേഹം ചോദിച്ചു. തലശേരി കലാപത്തിന്റെ സൂത്രധാരകന്മാരിലൊലാൾ പിണറായി വിജയനടക്കമുള്ളവരാണ്. ഇക്കാര്യം താൻ പല തവണ പറഞ്ഞപ്പോൾ എന്റെ പേരിൽ കേസ് കൊടുക്കുമെന്ന് ഗോവിന്ദൻ മാഷ് പറഞ്ഞുവെന്നും ഷാജി പറഞ്ഞു.
ജയിൽ വേതനം കൂട്ടിയ സർക്കാർ നടപടിയെയും ഷാജി വിമർശിച്ചു. പിണറായി വിജയന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അദ്ദേഹത്തിനും കിട്ടാവുന്ന പൈസ കൂടി കണക്കിലെടുത്താണ് ജയിലിലെ കൂലി വർധിപ്പച്ചതെന്നും കെഎം ഷാജി പരിഹസിച്ചു. നാട്ടിൽ സാധാരണ ജീവിതം നയിക്കുന്നതിനേക്കാൾ കൂടുതൽ വരുമാനവും സൗകര്യങ്ങളും നിലവിൽ ജയിലിലാണെന്നും മനുഷ്യർ ജയിലിൽ പോകാൻ വേണ്ടി മറ്റ് അതിക്രമങ്ങൾ കാണിക്കാതിരുന്നാൽ ഭാഗ്യമെന്നാണ് കരുതേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam