അവയവമാറ്റ ചികിത്സയ്ക്ക് ആശ്വാസമാകും, ചിലവ് മൂന്നിലൊന്നായി കുറയുമെന്ന് പ്രതീക്ഷ; രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിയ്ക്ക് തറക്കല്ലിട്ട് മുഖ്യമന്ത്രി

Published : Feb 07, 2026, 04:04 PM IST
pinarayi vijayan

Synopsis

അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാപ്രവർത്തനങ്ങളും ആധുനിക സൗകര്യങ്ങളോടെ ഒരു കുടക്കീഴിൽ കൊണ്ടു വരിക, ചികിത്സ ചെലവ് കുറയ്ക്കുക തുടങ്ങിയവയാണ് കിഫ്ബി ഫണ്ടുപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ലക്ഷ്യങ്ങള്‍.  

കോഴിക്കോട്: രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി പദ്ധതിയുടെ ശിലാസ്ഥാപനം കോഴിക്കോട് ചേവായൂരില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു. അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാപ്രവർത്തനങ്ങളും ആധുനിക സൗകര്യങ്ങളോടെ ഒരു കുടക്കീഴിൽ കൊണ്ടു വരിക, ചികിത്സ ചെലവ് കുറയ്ക്കുക തുടങ്ങിയവയാണ് കിഫ്ബി ഫണ്ടുപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ലക്ഷ്യങ്ങള്‍. പദ്ധതി പരമാവധി വേഗത്തില്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചേവായൂരിലെ ത്വക്ക് രോഗാശുപത്രിവളപ്പിൽ 20 ഏക്കർ സ്ഥലത്താണ് പദ്ധതി. രണ്ട് ഘട്ടമായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മാണം നടത്തുന്ന പദ്ധതിക്ക് 617 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 350 കിടക്കകളും മറ്റ് അത്യാധുനിക സൗകര്യങ്ങളും ഉണ്ടാകും. എട്ടു നിലകളിലുള്ള കെട്ടിടത്തില്‍ 14 സ്പെഷ്യാലിറ്റി ഡിപാര്‍ട്ട്മെന്റുകള്‍ പ്രവര്‍ത്തിക്കും. അയവയമാറ്റമുള്‍പ്പെടെയുള്ള ചികില്‍സകള്‍ക്ക് ചില സ്വകാര്യ ആശുപത്രികള്‍ വന്‍ തുക ഈടാക്കുന്നുണ്ടെന്നും പുതിയ പദ്ധതി സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി നിലവിൽ വരുന്നതോടെ ട്രാൻസ്പ്ലാന്റേഷന്റെ ചിലവ് മൂന്നിലൊന്നായി കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിർണായക വിജ്ഞാപനം പുറത്തിറക്കി, നിലപാടിൽ ഉറച്ചെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി; കേരളത്തിൽ ഒരു കാരണവശാലും എൻപിആർ നടപ്പാക്കില്ല
മുഖ്യമന്ത്രി പിണറായി വിജയന് മുന്നറിയിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ; തെരഞ്ഞെടുപ്പിൽ ജനം വലിയ അടി നൽകും, അടൂർ പ്രകാശിനെ ചോദ്യം ചെയ്തതിൽ വിമർശനം