മത-സാമുദായിക സംഘടനാ യോഗം വിളിക്കില്ല, സമൂഹ മാധ്യമങ്ങളിലെ വ്യാജപ്രചരണത്തിൽ പൊലീസ് നടപടി: മുഖ്യമന്ത്രി സഭയിൽ

By Web TeamFirst Published Oct 4, 2021, 11:29 AM IST
Highlights

മതസൗഹാർദ്ദം തകർക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ വർദ്ധിച്ചു വരുന്നില്ല. സമൂഹ മാധ്യമങ്ങൾ വഴി വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ പോലീസ് നടപടിയെടുക്കുന്നുണ്ടെന്നും അദ്ദേഹം സഭയിൽ വിശദീകരിച്ചു.  

തിരുവനന്തപുരം: സംസ്ഥാനത്ത് മത-സാമുദായിക സംഘടനകളുടെ യോഗം വിളിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ അത്തരം ഒരു യോഗം വിളിക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി (Pinarayi vijayan)നിയമസഭയെ (kerala assembly) അറിയിച്ചു. 'മതസൗഹാർദ്ദം തകർക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ വർദ്ധിച്ചു വരുന്നില്ല. സമൂഹ മാധ്യമങ്ങൾ വഴി വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ പോലീസ് നടപടിയെടുക്കുന്നുണ്ടെന്നും അദ്ദേഹം സഭയിൽ വിശദീകരിച്ചു. 

സി പി എം റിപ്പോർട്ടിനെ നിയമസഭയിൽ തള്ളിയ മുഖ്യമന്ത്രി, കാമ്പസുകളിൽ പെൺകുട്ടികളെ വർഗീയതയിലേക്ക് ആകർഷിക്കാൻ ബോധപൂർവ്വം ശ്രമം നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും വിശദീകരിച്ചു. ഇൻറലിജൻസ് മേധാവി ഇത് സംബന്ധിച്ച റിപ്പോർട്ടുകളൊന്നും സർക്കാരിന് നൽകിയിട്ടില്ല. പാലാ ബിഷപ്പിന്റെ പരാമർശവുമായി ബന്ധപ്പെട്ട് സർവ കക്ഷിയോഗം വിളിക്കണമെന്ന ആവശ്യം യുഡിഎഫ് മുന്നോട്ട് വെച്ചിരുന്നു. എന്നാൽ ഈ ആവശ്യം മുഖവിലക്ക് എടുക്കാതിരുന്ന സർക്കാർ നിയമസഭയിലും ആവശ്യം നിഷേധിക്കുകയായിരുന്നു. 

'ഹരിത'യിൽ സഭയിൽ  പ്രതിപക്ഷ ബഹളം

അതിനിടെ മുസ്ലിം ലീഡ് സംഘടനയായ ഹരിതയെ  ചൊല്ലി നിയമസഭയില്‍  പ്രതിപക്ഷ ബഹളം. ഹരിത വിഷയം ചോദ്യോത്തരവേളയില്‍ ഭരണപക്ഷം ഉന്നയിച്ചതോടെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഹരിതയുമായി ബന്ധപ്പെട്ട ചോദ്യം റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ ആരോപണങ്ങളുള്ള ചോദ്യം വേണ്ടെന്നായിരുന്നു  സതീശന്‍റെ നിലപാട്. എന്നാല്‍ ചോദ്യം റദ്ദാക്കാനാകില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കുകയായിരുന്നു. 

click me!