'ഹരിത'യെ ചൊല്ലി പ്രതിപക്ഷ ബഹളം; ചോദ്യം റദ്ദാക്കണമെന്ന് സതീശന്‍, ലീഗിനെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

By Web TeamFirst Published Oct 4, 2021, 11:12 AM IST
Highlights

സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളില്‍ നിന്ന് പാര്‍ട്ടികള്‍ മാറിനില്‍ക്കണം. പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നല്‍കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തിരുവനന്തപുരം: ഹരിതയ്ക്കെതിരായ (haritha) മുസ്ലിംലീഗ് നടപടി നിയമസഭയിലുന്നയിച്ച് (kerala assembly) ഭരണപക്ഷം. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെടുത്തിയാണ് ഹരിത വിഷയം ഭരണപക്ഷം ചോദ്യോത്തര വേളയിൽ ഉന്നയിച്ചത്. ഹരിതയുമായി ബന്ധപ്പെട്ട ചോദ്യം റദ്ദാക്കണമെന്ന പ്രതിപക്ഷ ആവശ്യം സ്‍പീക്കര്‍ അംഗീകരിക്കാത്തത് ചോദ്യോത്തര വേളയിൽ ഭരണ-പ്രതിപക്ഷ വാക്ക്പോരിന് ഇടയാക്കി. സ്ത്രീവിരുദ്ധ ഇടപെടലുകളിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ മാറി നിൽക്കണമെന്ന് പറഞ്ഞ് മുഖ്യമന്ത്രി ലീഗിനെതിരെ പരോക്ഷ വിമർശനം നടത്തി.

ഹരിതക്കെതിരായ നടപടി സമൂഹത്തിന് നൽകിയത് തെറ്റായ സന്ദേശമെന്ന് ഭരണപക്ഷം കുറ്റപ്പെടുത്തി. എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ ആഭ്യന്തര പ്രശ്‍നം ചോദ്യോത്തരവേളയിൽ ഉന്നയിക്കുന്നത് ദുരുദ്ദേശത്തോടെയെന്ന് പ്രതിപക്ഷം പറഞ്ഞു. ചോദ്യം റദ്ദാക്കണമെന്ന പ്രതിപക്ഷ ആവശ്യം പക്ഷേ സ്പീക്കർ അംഗീകരിച്ചില്ല. ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് എത്തി. പിന്നാലെ പ്രതിപക്ഷ പ്രതിഷേധം അവഗണിച്ച് ലീഗിനെതിരെ പരോക്ഷ വിമർശനം മുഖ്യമന്ത്രി നടത്തി. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളില്‍ നിന്ന് പാര്‍ട്ടികള്‍ മാറിനില്‍ക്കണം. പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നല്‍കരുതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. 

click me!