സ്വര്‍ണ്ണക്കടത്തും ഖുർ ആനും രണ്ട് വിഷയം; അന്വേഷണം ശരിയായ രീതിയിലെന്ന് സര്‍ക്കാറിന് അഭിപ്രായം

Web Desk   | Asianet News
Published : Sep 22, 2020, 07:12 PM ISTUpdated : Sep 22, 2020, 09:54 PM IST
സ്വര്‍ണ്ണക്കടത്തും ഖുർ ആനും രണ്ട് വിഷയം; അന്വേഷണം ശരിയായ രീതിയിലെന്ന് സര്‍ക്കാറിന് അഭിപ്രായം

Synopsis

കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാറിനെതിരെ അട്ടിമറി നടത്താന്‍ ശ്രമിക്കുന്നു എന്ന കാനം രാജേന്ദ്രന്‍റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ ഒട്ടേറെ പ്രശ്‍നം നാട്ടിൽ നിൽക്കുമ്പോൾ സിപിഎമ്മും സിപിഐയും നിലപാട് പറയും.

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ ചിലര്‍ക്ക് നെഞ്ചിടിപ്പ് തുടങ്ങിയെന്ന് മുഖ്യമന്ത്രി. ഇത് ഇനിയും കൂടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസില്‍ നേരത്തെ ചിലരുടെ നെഞ്ചിടിപ്പ് കൂടും എന്ന് പറഞ്ഞത് ഇപ്പോള്‍ എല്‍ഡിഎഫിലുള്ളവരെ കുറിച്ചാണോ എന്ന ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി.

കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാറിനെതിരെ അട്ടിമറി നടത്താന്‍ ശ്രമിക്കുന്നു എന്ന കാനം രാജേന്ദ്രന്‍റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ ഒട്ടേറെ  പ്രശ്‍നം നാട്ടിൽ നിൽക്കുമ്പോൾ സിപിഎമ്മും സിപിഐയും നിലപാട് പറയും. സർക്കാരെന്ന നിലയില്‍ അന്വേഷണം കൃത്യമായി പോകുന്നുവെന്നേ എനിക്ക് പറയാനാവൂ എന്നാണ് മുഖ്യമന്ത്രി പിണറായി പ്രതികരിച്ചത്. 

"

ഖുര്‍ ആന്‍ കള്ളക്കടത്താണ് നടന്നത് എന്ന പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍, കുഞ്ഞാലിക്കുട്ടിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവുന്നില്ല. ഖുർ ആൻ കള്ളക്കടത്തായി വന്നതല്ല. അത് ന്യായമായ മാർഗത്തിൽ വന്നതാണ്. കള്ളക്കടത്തായി ചിത്രീകരിക്കാന്‍ സാധിക്കില്ല. ഒരു ഘട്ടത്തിൽ  സ്വർണം കടത്താൻ ഉപയോഗിച്ചുവെന്നും വേറൊരു ഘട്ടത്തിൽ കള്ളക്കടത്തെന്നും പറയുന്നു. വാചകം ഉപയോഗിക്കുമ്പോൾ സൂക്ഷിക്കേണ്ടതായിരുന്നു. എന്താണ് അങ്ങിനെയെന്ന് പിടികിട്ടുന്നില്ല.

ഖുർ ആനെ തൊട്ട് പൊള്ളി നിൽക്കുമ്പോൾ അവര്‍  ഓരോന്ന് പറയുകയാണ്. അത് വിവാദമാക്കിയത് ഞങ്ങളല്ല. ഞങ്ങളാരും അതുമായി ബന്ധപ്പെട്ട് മറ്റൊന്നും പറഞ്ഞിട്ടില്ല. തെറ്റായ രീതിയിൽ കാര്യം പറഞ്ഞപ്പോൾ അത് വിശദീകരിക്കുകയാണ്. ഖുർ ആൻ ഉൾപ്പെട്ട വിഷയത്തിൽ ലീഗ് നേതാക്കള്‍ക്ക് പോലും വിപ്രതിപ്പത്തി ഉണ്ടായിരിക്കുകയാണ്. 

ഇപ്പൊ അത് മറ്റൊരു തരത്തിൽ തിരിച്ചുവിടാനാണ് ശ്രമം. അതും ആവില്ല. എല്ലാം നാട്ടുകാർ കണ്ടോണ്ടിരിക്കുകയാണ്. സ്വർണ്ണക്കടത്തിന് പകരം ഖുർആൻ റമദാന്‍ കാലത്ത് വിതരണം ചെയ്തത് സ്വർണ്ണക്കടത്തിന് പകരമാവില്ല. രണ്ടും തമ്മിൽ ബന്ധമില്ല. വസ്തുതകൾ കാണണം. ശരിക്കും ഖുർ ആനെ അംഗീകരിക്കാൻ ബാധ്യതപ്പെട്ടവർ തന്നെ അപമാനിക്കുന്ന രീതിയിൽ പ്രശ്‍നമുണ്ടാക്കി. ഖഖുർ ആൻ വിതരണം ചെയ്തത് കുറ്റമല്ല. അത് സ്വർണ്ണക്കടത്തിന് ഉപയോഗിച്ചുവെന്ന് ലീഗ് നേതാക്കളാണ് പറഞ്ഞത്.  സ്വർണ്ണക്കടത്തിന്‍റെ ഭാഗമായി ചിലർക്ക് നെഞ്ചിടിപ്പ് കൂടിയിട്ടുണ്ട്. അത് ഇനിയും വർധിക്കും മുഖ്യമന്ത്രി പറഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ്-പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവ്; വിവിധയിടങ്ങളിൽ കഞ്ചാവ് പിടികൂടി, പിടിയിലായത് ഇതര സംസ്ഥാനക്കാർ
രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ താഴ്ന്നുപോയ പ്രമാടത്തെ വിവാദ ഹെലിപ്പാട് പൊളിക്കുന്നു