പ്രമാടത്തെ വിവാദ ഹെലിപ്പാട് പൊളിക്കുന്നു. ശബരിമല സന്ദർശനത്തിനായി എത്തിയപ്പോൾ രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ താഴ്ന്ന ഹെലിപ്പാടാണ് ഇത്. 20 ലക്ഷം രൂപ ചെലവിട്ടാണ് ഈ ഹെലിപ്പാട് നിർമിച്ചത്. 

പത്തനംതിട്ട: പത്തനംതിട്ട പ്രമാടത്തെ വിവാദ ഹെലിപ്പാട് പൊളിക്കുന്നു. ശബരിമല സന്ദർശനത്തിനായി എത്തിയപ്പോൾ രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ താഴ്ന്ന ഹെലിപ്പാടാണ് ഇത്. 20 ലക്ഷം രൂപ ചെലവിട്ടാണ് ഈ ഹെലിപ്പാട് നിർമിച്ചതെന്ന വിവരാകാശ രേഖ ഈയിടെ പുറത്തുവന്നിരുന്നു. ഒക്ടോബർ 22നായിരുന്നു രാഷ്ട്രപതി സന്ദർശനം നടത്തിയത്. കോൺക്രീറ്റിൽ താഴ്ന്നുപോയ വ്യോമസേനയുടെ ഹെലികോപ്റ്റർ തള്ളി നീക്കിയത് വിവാദമായിരുന്നു.

പ്രമാടത്തെ ഹെലിപ്പാഡിന് ചെലവായത് 20 ലക്ഷം

രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ഇറങ്ങിയപ്പോൾ കോൺക്രീറ്റ് താഴ്ന്നുപോയ ഹെലിപ്പാടിന് ചെലവായത് 20 ലക്ഷം രൂപയെന്ന് വിവരാകാശ രേഖകൾ. ശബരിമല സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു എത്തിയ ഹെലികോപ്റ്ററാണ് ഇവിടെ താഴ്ന്നുപോയത്. രാഷ്ട്രപതി ഇറങ്ങിയ ശേഷം പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങളും ചേർന്ന് കോപ്റ്റർ തള്ളി മാറ്റുകയായിരുന്നു. രാഷ്ട്രപതി എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് കോൺക്രീറ്റ് ഇട്ടത്. സുരക്ഷാ വീഴ്ചയില്ലെന്നും വ്യോമസേനയുടെ പരിശോധയ്ക്ക് ശേഷമാണ് കോപ്റ്റർ ഇറക്കിയതെന്നും ഡിജിപി അന്ന് വിശദീകരിച്ചിരുന്നു.