'ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല'; കേന്ദ്ര സർക്കാരിന്റെ അവഗണനയ്‌ക്കെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി

Published : Feb 04, 2026, 11:51 AM IST
Pinarayi vijayan

Synopsis

കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി. കേന്ദ്രത്തിന്‍റേത് ഫെഡറൽ തത്വങ്ങളുടെ ലംഘനം എന്ന് ആരോപണം.

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എയിംസിലും വിഴിഞ്ഞം വികസനത്തിലും അതിവേഗ റെയിലിലുമടക്കം കേന്ദ്ര അവഗണന എണ്ണിപ്പറഞ്ഞ് കൊണ്ടാണ് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചത്. കേരള സമൂഹത്തെ നിരാശപ്പെടുത്തുന്ന ബജറ്റാണെന്നും ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ലെന്ന് പ്രമേയത്തിൽ വിമര്‍ശിച്ചു.

സംസ്ഥാനങ്ങളുടെ നില ഭദ്രമാകുമ്പോഴാണ് രാജ്യത്തിന് തല ഉയർത്തി നിൽക്കാനാവുക. കേരളത്തിന്‍റെ ന്യായമായ ആവശ്യങ്ങൾക്ക് പോലും കേന്ദ്രത്തിന്‍റെ പരിഗണന കിട്ടിയില്ല. ഇത് ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വർഷങ്ങളായി കേരളത്തിൻ്റെ ന്യായമായ ആവശ്യങ്ങളോട് കേന്ദ്രം അവഗണനയാണ് കാണിക്കുന്നത്. കേരള സമൂഹത്തെ നിരാശപ്പെടുത്തുന്ന ബജറ്റായിരുന്നു ഇത്തവണത്തേത്. രാജ്യത്തിൻ്റെ അന്തസ്സിന് ലോക സമൂഹത്തിന് മുന്നിൽ ഇടിച്ച് താഴ്ത്തുന്നതാണ് കേന്ദ്രത്തിൻ്റെ നടപടിയെന്നും പിണറായി വിജയന്‍ നിയമസഭയിൽ കുറ്റപ്പെടുത്തി. ജനാധിപത്യ മൂല്യങ്ങളോട് പോലും സംശയം തോന്നുന്ന അവസ്ഥയാണ്. ലോകത്തിന് മുമ്പിൽ കേരളം അഭിമാനകരമായ നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. രാജ്യത്തിൻ്റെ എല്ലാ ഭാഗങ്ങളിലും വികസനം വേണം. പ്രദേശിക ഭേദങ്ങൾക്ക് അതീതമായ പരിഗണന നൽകണം. കേരളത്തിന് എയിംസ് നൽകുന്നതിൽ കേന്ദ്രം മൗനം തുടരുകയാണ്. ഭൂമി കണ്ടെത്തിയിട്ടും എയിംസ് നൽകിയില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സ്വർണക്കൊള്ള കേസിൽ അട്ടിമറി, കേസ് എങ്ങുമെത്താതെ പോകുന്നു, എല്ലാ പ്രതികളും രക്ഷപ്പെടാൻ പോകുന്നു': വി ഡി സതീശൻ
സ്വകാര്യ ബസുടമകൾക്ക് തിരിച്ചടി, ചെലവ് കുറയ്ക്കാനുള്ള നീക്കത്തിന് സർക്കാർ ഉടക്ക് വെച്ചു, 200 ബസുകൾ കട്ടപ്പുറത്താകുമോ?