'തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടും'; ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമന ശേഷവും നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

By Web TeamFirst Published Mar 24, 2020, 11:01 AM IST
Highlights

തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എത്ര ഉന്നതനായാലും ശിക്ഷിക്കപ്പെടും എന്ന് ഉറപ്പാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. 

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകൻ കെഎം ബഷീര്‍ വാഹനം ഇടിച്ച് മരിച്ച കേസിൽ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ സര്‍വ്വീസിൽ തിരിച്ചെടുക്കുന്ന കാര്യത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എത്ര ഉന്നതനായാലും ശിക്ഷിക്കപ്പെടും എന്ന് ഉറപ്പാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. കെഎം ബഷീറിന്‍റെ കുടുംബത്തിന് നീതി കിട്ടുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. സസ്പെൻഷനിൽ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമനെ ആരോഗ്യ വകുപ്പിലേക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ചാണ് പിണറായി വിജയന്‍റെ പ്രതികരണം. കൊവിഡ് സ്പെഷ്യൽ ഓഫീസറായി ശ്രീറാമിനെ നിയമിക്കാനാണ് ധാരണ.

തുടര്‍ന്ന് വായിക്കാം: 'മെഡിക്കല്‍ ബിരുദമുള്ള ഐഎഎസുകാരുണ്ടായിട്ടും മറവിരോഗമുള്ള സസ്‌പെന്‍ഷന്‍കാരന് ചുമതല': വിമര്‍ശിച്ച് വിട...
 

click me!