
കണ്ണൂർ: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമായി ബന്ധപ്പെടുത്തി മരുമകൻ ആരോപണത്തിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയാണ് സാധാരണ ഗതിയിൽ മന്ത്രിമാർക്ക് വകുപ്പുകൾ വിഭജിച്ചു നൽകുന്നത്. എന്നാൽ, ഇത് പാർട്ടിയും ബന്ധപ്പെട്ട കക്ഷികളും ചേർന്ന് എൽഡിഎഫ് ആണ് ഈ വിഭജനം വരുന്നത്. ഒരു കൂട്ടുകക്ഷി മന്ത്രിസഭ വരുമ്പോൾ മുഖ്യമന്ത്രി മാത്രമായിട്ടല്ല തീരുമാനമെടുക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എന്റെ പ്രത്യേകമായ താൽപ്പര്യത്തിന്റെ ഭാഗമായല്ല റിയാസിന് പൊതുമരാമത്ത് വകുപ്പും ടൂറിസവും നൽകിയത്. അത് സാധാരണ വകുപ്പുകൾ മാത്രമാണ്. അദ്ദേഹത്തിന്റെ പൊതുപ്രവർത്തനത്തിന്റെ ഭാഗമായാണ് മന്ത്രിയായി തുടരുന്നതെന്നും മകളുടെ ഭർത്താവ് ആയതു കൊണ്ട് അതിൽ നിന്ന് ഒഴിയാൻ പറ്റില്ലല്ലോ എന്നും മുഖ്യമന്ത്രിയുടെ പ്രതികരിച്ചു. അതത് സ്ഥലത്തിന്റെ പ്രത്യേകതകൾ നോക്കിയാണ് സ്ഥാനാർത്ഥികളെ തെരഞ്ഞെടുത്തിരിക്കുന്നതെന്നും ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറുമായുള്ള അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
'വർഗീയ പരാമർശത്തിൽ വിശദീകരണം നൽകി'; വെള്ളാപ്പള്ളി ഉദ്ദേശിച്ചത് മുസ്ലീം ലീഗിനെയെന്ന് പിണറായി വിജയൻ
കഴിഞ്ഞ തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്റെ പേര് ക്യാപ്റ്റൻ എന്ന് ഉപയോഗിച്ചതിലും മുഖ്യമന്ത്രി പ്രതികരിച്ചു. ഓരോ തെരഞ്ഞെടുപ്പിലും തന്ത്രങ്ങൾ അപ്പോഴത്തെ സാഹചര്യമനുസരിച്ചാണ് ചെയ്യാറുളളത്. തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വം തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലാണ് തീരുമാനിച്ചത്. തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ഇത്തവണയും ഞാൻ ഉണ്ടാകണമെന്ന് പാർട്ടി പറഞ്ഞിട്ടുണ്ട്. അതാണ് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്.
നമ്മുടെ നാടിപ്പോള്‍ നല്ലരീതിയിൽ വികസിച്ചു വന്നുവെന്നും നേരത്തെയുണ്ടായിരുന്ന ഇവിടെയൊന്നും നടക്കില്ലെന്ന ധാരണ മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇവിടെ പലതും നടക്കുമെന്ന ധാരണ വന്നിട്ടുണ്ട്. നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല വലിയ രീതിയിൽ വികാസം പ്രാപിച്ചുവരുകയാണ്. അതിന്‍റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയാണെന്നും പിണറായി വിജയൻ വ്യക്തമാക്കി. അന്താരാഷ്ട്ര നിലവാരത്തിലേക്ക് കേരളത്തിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എത്തിയിട്ടുണ്ട്. 13 സെന്‍റര്‍ ഓഫ് എക്സലന്‍സ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാൻ പദ്ധതിയുണ്ട്. ആധുനിക കേരളത്തിന് ചേര്‍ന്ന തരത്തിലുള്ള മാറ്റം ഉന്നത വിദ്യാഭ്യാസ മേഖലയിൽ വരേണ്ടതുണ്ട്. ആവശ്യമായ നൈപുണ്യം എല്ലാവര്‍ക്കും ലഭിക്കേണ്ടതായിട്ടുണ്ട്. നമ്മുടെ യുവത ലോകത്തിന്‍റെ ഏതുഭാഗത്തുമുള്ള വികസിത രാജ്യത്തുള്ളവരുമായി പിടിച്ചു നിൽക്കാൻ കഴിവുള്ളവരായി മാറും. അത്തരത്തിലുള്ള കേരളം രൂപം കൊള്ളുകയെന്നത് പ്രധാനമാണെന്നും പിണറായി വിജയൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam