സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം കൃത്രിമമെന്ന് പിണറായി വിജയൻ; അതീവ ഗൗരവമുള്ള കാര്യങ്ങൾ പിന്നിലുണ്ട്, മുഖ്യമന്ത്രിയുടെ ഇടപെടലിൽ ദുരൂഹത

Published : Nov 06, 2026, 10:35 AM ISTUpdated : Nov 06, 2026, 10:46 AM IST
pinarayi vijayan

Synopsis

സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം കൃത്രിമമാണെന്നും ഇതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും പിണറായി വിജയൻ. കെഎസ്ഇബിയുടെ എതിർപ്പ് മറികടന്ന് മുഖ്യമന്ത്രി നേരിട്ട് വൈദ്യുതി കരാർ ഒപ്പിട്ടതിൽ അഴിമതിയുണ്ടെന്നാണ് പ്രധാന വിമർശനം.

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം ഉണ്ടാകേണ്ട കാലാവസ്ഥയല്ലെന്നും പൊതു സാഹചര്യം ഇതെങ്കിലും മുഖ്യമന്ത്രി പറയുന്നത് വൈദ്യുതി രംഗത്ത് പ്രതിസന്ധി ഉണ്ടെന്നാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിലെ വൈദ്യുതി ക്ഷാമം കൃത്രിമമാണ്. അതീവ ഗൗരവമായ കാര്യങ്ങൾ ഇതിന് പിന്നിലുണ്ട്. സാധാരണ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതും ചെയ്യേണ്ടതും വൈദ്യുതി ബോഡിനാണ്. പ്രധാന ഉത്തരവാദിത്തവും അവർക്ക് തന്നെയാണെന്നും വൈദ്യുതി കരാറിൻ്റെ കാര്യങ്ങൾ നേരെ എന്ന് പറയാനാകില്ലെന്നും പിണറായി പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് പിണറായി മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.

വൈദ്യുതി ബോർഡ് എടുത്ത സമീപനം തള്ളുന്ന സർക്കാർ നടപടി ദുരൂഹമാണ്. വൈദ്യുതി ബോഡും മന്ത്രിയും സ്വീകരിച്ചതിന് വിരുദ്ധമായ നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. സാധാരണ നിലക്ക് നടക്കാൻ പാടില്ലാത്ത എന്തോ ഒന്ന് ഇതിന് പിന്നിലില്ലേ എന്ന് സംശയമുണ്ട്. കരാർ ഒപ്പിടാൻ താരുമാനിച്ചത് ഞാനെന്ന് മുഖ്യമന്ത്രി പറയുന്നു. എന്തിനാണ് വകുപ്പും മന്ത്രിയും ബോഡും. പൂർണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുമ്പോൾ അതിലെന്തോ ഒളിപ്പിക്കാനുണ്ട്. അഴിമതി ആരോപണത്തിന് മുഖ്യമന്ത്രിക്ക് മറുപടിയില്ല. വൈദ്യുതി ഉത്പാദിപ്പിക്കുന്ന കമ്പനിയല്ല ജിഎൻഎ. ഡിജിറ്റൽ ഒടിസി ആണ്. സുതാര്യമായ നടപടി ക്രമങ്ങളിലൂടെയാണ് വൈദ്യുതി വാങ്ങേണ്ടത്. ആരുടെ വൈദ്യുതിയാണ് ജിഎൻഎ നൽകുന്നത്. ഏത് കമ്പനിയുടെ വൈദ്യുതിയാണ് വാങ്ങുന്നത്. ഇതിനൊന്നും ഉത്തരം ഇല്ല. കെഎസ്ഇബി വിശദമായ പഠനം നടത്തിയിട്ടുണ്ട്. കെഎസ്ഇബി വിശദമായി കാര്യങ്ങൾ അവതരിപ്പിച്ചു. കെഎസ്ഇബി നടത്തിയ പഠനം തെറ്റാണെങ്കിൽ അത് ചൂണ്ടിക്കാണിക്കാനുള്ള അവകാശം സർക്കാരി നുണ്ട്. അങ്ങനെ ചൂണ്ടിക്കാണിച്ചിട്ടില്ല. കെഎസ്ഇബി പറഞ്ഞത് ഇത് സാമ്പത്തിക നഷ്ടം ഉണ്ടാക്കും എന്നാണ്.

ഔദ്യോഗികമായി കത്ത് നൽകിയിട്ടുണ്ട് എന്നും കെഎസ്ഇബി പറയുന്നു. കത്ത് നൽകിയിട്ടില്ല എന്ന് മുഖ്യമന്ത്രി അവകാശപ്പെടുമ്പോഴും കത്ത് പൊതു മണ്ഡലത്തിൽ ലഭ്യമാണ്. രാജമാണിക്യം പ്രാപ്തനായ ഐഎഎസ് ഉദ്യോഗസ്ഥൻ ആണ്. കാര്യങ്ങൾ പരിശോധിച്ചപ്പോ ശരിയല്ലെന്ന് ബോധ്യപ്പെട്ടാണ് ശരികേടുകൾ ബോധ്യപ്പെടുത്തിയത്. വഴങ്ങാത്ത ഉദ്യോഗസ്ഥനെ സ്ഥാനമാറ്റുകയാണ്. കെഎസ്ഇബിക്കോ രാജമാണിക്യത്തിനോ എതിർപ്പില്ലെന്ന് പറയുമ്പോഴും അവരുടെ കത്തിന് വിരുദ്ധമായ കാര്യങ്ങൾ മുഖ്യമന്ത്രി സ്വീകരിക്കുന്നു. ഔദ്യോഗിക കത്തില്ലെന്ന് പറയുന്നു, പക്ഷേ അത് പുറത്ത് വന്നിട്ടുണ്ട്. ഹിമാചൽ വൈദ്യുതിക്ക് അനുകൂലമായി മന്ത്രി സണ്ണി ജോസഫ് ഫയലിൽ കുറിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

ഉൽപാദനശേഷിയും വെള്ളവും നമ്മുടെ നാട്ടിലുണ്ട്. വിപണിയിൽ വൈദ്യുതിയും ലഭ്യമാണ്. ആഭ്യന്തര ഉൽപാദനം എന്തിനാണ് കുറയ്ക്കുന്നത്.

പിന്നെ എങ്ങനെയാണ് പ്രതിസന്ധി ഉണ്ടാകുന്നത്. ഇതൊരു വിപണി ആണ്. ജിഎൻഎ നിരക്ക് ഒരു യൂണിറ്റിന് 8.60/ 8.90 രൂപയാണ്. വിപണിയിൽ ഉള്ള വിലയേക്കാൾ ഒരു യൂണിറ്റിന് മൂന്നു രൂപ അധികമാണ്. സംസ്ഥാനത്തിന് വരുന്ന അധിക ബാധ്യത 635 കോടി രൂപയാണ്. യഥാർത്ഥ കണക്ക് വന്നാൽ നഷ്ടം ഇനിയും കൂടും. അഞ്ചു രൂപയ്ക്ക് വൈദ്യുതി ലഭിക്കും എന്ന സാഹചര്യം ഉള്ളപ്പോൾ 8.60 രൂപയിൽ അധികം നൽകുന്നത് ആരുടെ താല്പര്യമാണ്. ഒക്ടോബറിൽ ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങിയത് പരിഷ്കരിച്ച ഓഫർ പ്രകാരമാണെന്നും 12.50 പൈസയ്ക്ക് വൈദ്യുതി ലഭിച്ചുവെന്നും പിണറായി കൂട്ടിച്ചേർത്തു.

പീക്ക് സമയങ്ങളിലേക്കും അവർ വ്യവസ്ഥകൾ പരിഷ്കരിച്ചു. വൈദ്യുതി നിയമത്തിൽ 62, 63 വകുപ്പ് പ്രകാരം വൈദ്യുതി വാങ്ങേണ്ടത് റബിലേറ്ററി കമ്മീഷൻ അംഗീകരിച്ച നിരക്കിൽ ആയിരിക്കണം. അല്ലെങ്കിൽ ടെൻഡർ വഴിയായിരിക്കണം. ഇവിടെ മത്സര ടെണ്ടർ ഇല്ല. റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരവും ഇല്ല. വകുപ്പ് 108 ഉപയോഗിച്ച് റെഗുലേറ്ററി കമ്മീഷൻ അംഗീകാരം മറികടക്കാൻ സാധിക്കും എന്നാണ്. അങ്ങനെ ഒരു നീക്കം നടക്കുന്നുണ്ട്. സാധാരണ രീതിയിൽ റെഗുലേറ്ററി കമ്മീഷന്റെ അനുമതി വാങ്ങേണ്ടതാണ്. 10 രൂപയിൽ കൂടുതൽ തുകയ്ക്ക് വൈദ്യുതി വാങ്ങാൻ പാടില്ല എന്നാണ്. വകുപ്പ് 108 എന്നത് നിയമത്തെ ആകെ തള്ളാൻ ഉള്ളതല്ല. നിയമം മുഖ്യമന്ത്രിയുടെ ഇഷ്ടത്തിനനുസരിച്ച് വളയ്ക്കാവുന്നതല്ല. ജിഎൻഎ സെബി അന്വേഷണം നേരിടുന്ന സ്ഥാപനമാണ്. കേന്ദ്ര വൈദ്യുതി കമ്മീഷന്റെ ആഭ്യന്തര വിവരങ്ങൾ ചോർത്തിയെന്നാണ് ആരോപണം. ഇടത് സർക്കാർ ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങിയെന്ന ആരോപണം കേട്ടു. അത് വസ്തുതാ വിരുദ്ധമാണ്. ജിഎൻഎയിൽ നിന്ന് ഇടത് സർക്കാർ നേരിട്ട് വൈദ്യുതി വാങ്ങിയിട്ടില്ല. പവർ സ്വാപ്പിംഗ് നടത്തുമ്പോൾ സർവ്വീസ് ചാർജ്ജ് നൽകിയിട്ടുണ്ട്.

സർവ്വീസ് ചാർജ്ജും വൈദ്യുതി വിലയും തമ്മിലെ വ്യത്യാസം അറിയാത്ത ആളല്ല മുഖ്യമന്ത്രി. സമർത്ഥമായി ആളുകളെ പറ്റിക്കുന്നു. വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വൈദ്യുതി മന്ത്രി തന്നെ പരസ്യമായി വിയോജിക്കുന്ന നില വന്നു. വകുപ്പ് മന്ത്രിയെ മറികടന്ന് മുഖ്യമന്ത്രി നിയന്ത്രിക്കുന്നത് എന്തിനാണ്. മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് സത്യപ്രതിജ്ഞാ ലംഘനം ഉണ്ടായി. ബന്ധപ്പെട്ട ഫയലുകളെല്ലാം പുറത്ത് വിടാൻ തയ്യാറാകണം. ജനങ്ങളുടെ പണം ചെലവഴിക്കാൻ സർക്കാരിന് അധികാരം ഉണ്ട്. പക്ഷെ കൊള്ളയടിക്കാൻ അവകാശം ഇല്ല. ശക്തമായ പ്രക്ഷോഭം ഉണ്ടാകുന്ന സാഹചര്യം ഉണ്ടാകുമെന്നും വൈദ്യുതി മന്ത്രി നിസ്സഹായൻ ആണെന്നും പിണറായി വിജയൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഡിബിഎഫ്ഒഒ കരാർ റദ്ദാക്കലിലെ സാമ്പത്തിക നഷ്ടവും ഉത്തരവാദിത്തവും അന്വേഷിക്കണം; ഹൈക്കോടതിയിൽ സത്യവാങ്മൂലവുമായി സോളാർ പ്രോസ്യൂമേഴ്സ് ഫോറം
'ദില്ലിയിലും കേരളത്തിലും രാഹുൽ ഗാന്ധിക്ക് 2 നിലപാടുകൾ'; ജമാഅത്തെ ഇസ്‌ലാമിയുമായി പരസ്യ രാഷ്ട്രീയ സഖ്യത്തിലാണ് കോൺഗ്രസെന്ന് രാജീവ് ചന്ദ്രശേഖർ