ദയാവധം നിർദേശിച്ച കുട്ടിയാനക്ക് തുണയായി അനന്ത് അംബാനി; കൊച്ചിയിൽ നിന്ന് വിമാന മാർ​ഗം വൻതാരയിലെത്തിക്കും

Published : Nov 06, 2026, 09:33 AM IST
Elephant kodanad

Synopsis

ദയാവധം വിധിക്കപ്പെട്ട കോടനാട്ടെ കുട്ടിയാനയെ വിദഗ്ധ ചികിത്സയ്ക്കായി ഗുജറാത്തിലെ വൻതാരയിലേക്ക് മാറ്റുന്നു. നെടുമ്പാശ്ശേരിയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ആനയെ കൊണ്ടുപോകുന്നത്. അനന്ത് അംബാനിയുടെ ഇടപെടലിലൂടെയാണ് ഈ കുട്ടിയാനയ്ക്ക് പുതിയ ജീവൻ ലഭിക്കുന്നത്.

പത്തനംതിട്ട: വീണ് തോളിന് ഗുരുതരമായി പരിക്കേറ്റ, കോടനാട് അഭയാരണ്യത്തിലെ കുട്ടിയാനയെ ചികിത്സക്കായി ഇന്ന് ഗുജറാത്തിലെ വൻതാരയിലേക്ക് കൊണ്ടുപോകും. ജന്മനാ അസ്ഥിവൈകല്യമുള്ള ഈ കുട്ടിയാന കഴിഞ്ഞ ഏപ്രിലിലാണ് കോടനാട് എത്തുന്നത്. കേരളത്തിൽ ആവശ്യത്തിന് ചികിത്സാ സൗകര്യം ഇല്ലാത്തതിനെ തുടർന്ന്, ഹെൽത്ത് മോണിറ്ററിംഗ് കമ്മിറ്റി ഈ ആനയ്ക്ക് ദയാവധം നിർദ്ദേശിച്ചിരുന്നതാണ്. എന്നാൽ പിന്നീട് ഇതിനെ കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി വൻതാരയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

നിലവിൽ എഴുന്നേറ്റ് നിൽക്കാൻ പറ്റാത്ത അവസ്ഥയിലാണ് കുട്ടിയാനയുള്ളത്. ക്രെയിൻ ഉപയോഗിച്ചാകും ആനയെ ലോറിയിലേക്ക് മാറ്റുക. തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച്, പ്രത്യേക ചാർട്ടേഡ് ഫ്ലൈറ്റിൽ എയർ ലിഫ്റ്റ് ചെയ്യും. ഉച്ചയ്ക്ക് 2 മണിയോടെ വിമാനം ജാംനഗറിലെ വൻതാരയിൽ എത്തും. വനമേഖലയിൽ നിന്നുള്ള വനം വകുപ്പിന്റെ പ്രത്യേക സംഘവും ആനയ്ക്കൊപ്പം വൻതാരയിലേക്ക് പോകും. വൻതാരയിലെ ചികിത്സയിലൂടെ കുട്ടിയാന സുഖം പ്രാപിച്ചാൽ അതിനെ തിരികെ കേരളത്തിലേക്ക് കൊണ്ടുവരും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഡിബിഎഫ്ഒഒ കരാർ റദ്ദാക്കലിലെ സാമ്പത്തിക നഷ്ടവും ഉത്തരവാദിത്തവും അന്വേഷിക്കണം; ഹൈക്കോടതിയിൽ സത്യവാങ്മൂലവുമായി സോളാർ പ്രോസ്യൂമേഴ്സ് ഫോറം
'ദില്ലിയിലും കേരളത്തിലും രാഹുൽ ഗാന്ധിക്ക് 2 നിലപാടുകൾ'; ജമാഅത്തെ ഇസ്‌ലാമിയുമായി പരസ്യ രാഷ്ട്രീയ സഖ്യത്തിലാണ് കോൺഗ്രസെന്ന് രാജീവ് ചന്ദ്രശേഖർ