സോളാര്‍ കേസുമായി താരതമ്യപ്പെടുത്തുന്നതിനെതിരെ മുഖ്യമന്ത്രി

By Web TeamFirst Published Jul 7, 2020, 7:26 PM IST
Highlights

സോളാര്‍ കാലത്തിനോട് താരതമ്യപ്പെടുത്താനാണ് ചിലരുടെ ശ്രമമെന്നും എന്നാല്‍ ദുര്‍ഗന്ധം വമിക്കുന്ന ചളിയില്‍ മുങ്ങിക്കിടന്നുവര്‍ക്ക് അതുപോലെ മറ്റുള്ളവരുമാകണമെന്ന ആഗ്രഹമുണ്ടാകുമെന്നും അത് സാധിച്ചു തരാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിനെ സോളാര്‍ കേസുമായി താരതമ്യം ചെയ്യുന്നവര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടത്തുകേസുമായോ വിവാദ വനിതയുമായോ സംസ്ഥാന സര്‍ക്കാറിനോ മുഖ്യമന്ത്രിയുടെ ഓഫീസിനോ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ആരോപണമുന്നയിച്ചവരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. 

സോളാര്‍ കാലത്തിനോട് താരതമ്യപ്പെടുത്താനാണ് ചിലരുടെ ശ്രമമെന്നും എന്നാല്‍ ദുര്‍ഗന്ധം വമിക്കുന്ന ചളിയില്‍ മുങ്ങിക്കിടന്നുവര്‍ക്ക് അതുപോലെ മറ്റുള്ളവരുമാകണമെന്ന ആഗ്രഹമുണ്ടാകുമെന്നും അത് സാധിച്ചു തരാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അത്തരം കളരിയിലല്ല ജനിച്ചു വളര്‍ന്നത്. ഇടത് മുന്നണി സര്‍ക്കാരിന് ഒരു സംസ്‌കാരമുണ്ട്. അത് യുഡിഎഫിന്റേതല്ല. അതിനാലാണ് ആവര്‍ത്തിച്ചത്.

'ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടെ, ഏത് അന്വേഷണവും നടക്കട്ടെ': സ്വർണക്കടത്തിൽ മുഖ്യമന്ത്രി

ഒരു തെറ്റായ നടപടിയും ഈ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന്. ഏത് അന്വേഷണം വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കട്ടെ. ഏത് അന്വേഷണത്തെയും സംസ്ഥാനസര്‍ക്കാര്‍ പൂര്‍ണമായും സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 

click me!