
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ചൂര മീൻ വിവാദത്തിൽ സി ദിവാകരനെതിരെ രൂക്ഷ വിമർശനവുമായി മന്തി ജി ആർ അനിൽ. പിണറായി വിജയനെതിരായ പ്രസ്താവന അനുചിതവും അസംബന്ധവും ആണ്. അപക്വമായ പ്രതികരണമാണ് സി ദിവാകരൻ നടത്തിയത്. ഒരു രാഷ്ട്രീയ നേതാവ് ചിന്തിക്കാൻ പോലും പാടില്ലാത്ത കാര്യമാണ്. പാർട്ടിയുടെ ഒരു ഘടകത്തിലും സി ദിവാകരൻ ഇല്ലെന്നും മുതിർന്ന നേതാവെന്ന് വിളിക്കാൻ പോലും യോഗ്യനല്ലെന്നും ജി ആർ അനിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കാരണവന്മാർക്ക് പ്രായമേറുന്നസമയത്തുണ്ടാകുന്ന ചില സ്വഭാവ രീതികളാണിത്. ഇത് അങ്ങനെ കണ്ടാൽ മതിയെന്നും അതിനപ്പുറത്തേക്ക് ഇതിന് വലിയ പ്രാധാന്യം നൽകേണ്ടെന്നും ജി ആർ അനിൽ പറഞ്ഞു.
വീഡിയോ കാണാം:
അതേ സമയം, പിണറായി വിജയൻ വില കൂടിയ മത്സ്യമേ കഴിക്കൂ എന്ന സിപിഐ നേതാവ് സി ദിവാകരന്റെ അഭിമുഖത്തിലെ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടിയും നേരത്തെ രംഗത്തെത്തിയിരുന്നു. ചില ആളുകൾക്ക് ചില മീനുകൾ ആയിരിക്കും ഇഷ്ടമെന്നും എ ക്ലാസ്, ബി ക്ലാസ് മീൻ എന്നൊന്നും ഇല്ലെന്നും ശിവൻകുട്ടി പറഞ്ഞു. പിണറായി വിജയന്റെ മൽസ്യ ഭക്ഷണത്തോടുള്ള പ്രിയത്തെപ്പറ്റി കഴിഞ്ഞ ദിവസം സി ദിവാകരൻ പറഞ്ഞത് വലിയ ചർച്ച ആയിരുന്നു. ഒന്നാം ക്ലാസ് മീനുകൾ മാത്രമേ പിണറായി കഴിക്കൂ എന്നും മീൻ ഇഷ്ടപ്പെടാതെ എഴുന്നേറ്റ് പോയിട്ടുണ്ടെന്നും ആയിരുന്നു ദിവാകരൻ പറഞ്ഞത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam