ശബരിമല സ്വര്‍ണക്കൊള്ള കേസ്; സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി എത്തിയ ഹര്‍ജിക്കാരോട് ചോദ്യങ്ങളുമായി ഹൈക്കോടതി

Published : Feb 13, 2026, 03:30 PM IST
highcourt

Synopsis

ഏത് കേസിലാണ് സിബിഐ മികച്ച രീതിയില്‍ അന്വേഷിച്ചതെന്ന് ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെവി ജയകുമാർ എന്നിവരുടെ ദേവസ്വം ബെഞ്ച് ചോദിച്ചു. അടുത്ത കാലത്തുള്ള 5കേസിന്റെ നമ്പര്‍ പറയാമോയെന്നും എന്തുകൊണ്ടാണ് കേന്ദ്ര ഏജന്‍സി അന്വേഷണം ആവശ്യപ്പെടുന്നതെന്നും കോടതി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി എത്തിയ ഹര്‍ജിക്കാരോട് വീണ്ടും ചോദ്യങ്ങളുമായി ഹൈക്കോടതി. ഏത് കേസിലാണ് സിബിഐ മികച്ച രീതിയില്‍ അന്വേഷിച്ചതെന്ന് ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെവി ജയകുമാർ എന്നിവരുടെ ദേവസ്വം ബെഞ്ച് ചോദിച്ചു. അടുത്ത കാലത്തുള്ള അഞ്ച് കേസിന്റെ നമ്പര്‍ പറയാമോയെന്നും, എന്തുകൊണ്ടാണ് കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെടുന്നതെന്നും കോടതി ആരാഞ്ഞു. തിരുവിതാംകൂര്‍ - കൊച്ചി മതസ്ഥാപന നിയമം എന്നൊരു നിയമമുണ്ട്. നിയമത്തില്‍ കുറച്ച് വ്യവസ്ഥകളുമുണ്ടെന്നും ഹര്‍ജിക്കാരെ ഹൈക്കോടതി ഓർമിപ്പിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, അഖില തന്ത്രി പ്രചാരക് സഭ ഉള്‍പ്പടെയുള്ളവരാണ് ഹര്‍ജിക്കാര്‍. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളിൽ മറുപടി സത്യവാങ്മൂലം ലഭിച്ച ശേഷം ഹൈക്കോടതി ഒരുമിച്ച് വാദം കേള്‍ക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആശ ആച്ചി ജോസഫ് വനിത കമ്മീഷനും പരാതി നൽകിയിരുന്നതായി പി സതീദേവി; 'പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ല'
മലപ്പുറത്ത് രണ്ടിടങ്ങളിൽ എംഡിഎംഎ വേട്ട; നാലുപേര്‍ പിടിയിൽ