താൽക്കാലിക ജോലി നഷ്ടപ്പെടുമെന്ന ഭീതി മൂലമാണ് യുവാവ് തൂങ്ങിമരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. 18 വർഷമായി കെഎസ്ആർടിസിയിൽ താൽക്കാലിക കണ്ടക്ടറാണ് യോഗീഷ്

കാസർകോട്: കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുളിയാർ മജക്കാറിലെ യോഗീഷ് എം (41) ആണ് മരിച്ചത്. താൽക്കാലിക ജോലി നഷ്ടപ്പെടുമെന്ന ഭീതി മൂലമാണ് യുവാവ് തൂങ്ങിമരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. 18 വർഷമായി കെഎസ്ആർടിസിയിൽ താൽക്കാലിക കണ്ടക്ടറാണ് യോഗീഷ്. ജോലി നഷ്ടപ്പെടുമോ എന്ന ആശങ്ക യോഗീഷ് പങ്കുവച്ചിരുന്നതായി സഹപ്രവർത്തകരും പറയുന്നു. താൽക്കാലിക ജീവനക്കാരെ പിരിച്ചു വിടണമെന്ന കോടതി വിധി വരുമെന്ന ആശങ്ക യോഗീഷ് പങ്കുവെച്ചിരുന്നതായും സഹപ്രവർത്തകർ പറഞ്ഞു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)