അടിച്ചമർത്തലുകൾക്കും അനീതികൾക്കുമെതിരായി പോരാടുന്നവർക്ക് ആൻഫ്രാങ്ക് ഹൗസ് ഒരു പ്രചോദനം: പിണറായി വിജയന്‍

By Web TeamFirst Published May 12, 2019, 9:32 PM IST
Highlights

സ്വാതന്ത്ര്യ സ്നേഹികൾക്കും, അടിച്ചമർത്തലുകൾക്കും അനീതികൾക്കുമെതിരായി പോരാടുന്നവർക്കും ആൻഫ്രാങ്ക് ഹൗസ് ഒരു പ്രചോദനമായിരിക്കുമെന്നും പിണറായി ഫേസ്ബുക്കില്‍ കുറിച്ചു. 

ആംസ്റ്റർഡാം: ആംസ്റ്റർഡാമിലെ ആൻ ഫ്രാങ്ക് ഹൗസ് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. രണ്ടാം ലോക മഹായുദ്ധകാലത്ത് ഡയറി എഴുത്തിലൂടെ യുദ്ധ ഭീകരത തുറന്നുകാട്ടി വിശ്വപ്രശസ്തയായ ആൻ ഫ്രാങ്കിന്റെ സ്മരണയ്ക്കായി സമർപ്പിച്ചിട്ടുള്ള ജീവചരിത്ര മ്യൂസിയമാണ് ആൻ ഫ്രാങ്ക് ഹൗസ്. ഫേസ്ബുക്കിലൂടെയാണ് സന്ദര്‍ശന വിവരം മുഖ്യമന്ത്രി വ്യക്തമാക്കിയത്. 

സ്വാതന്ത്ര്യ സ്നേഹികൾക്കും അടിച്ചമർത്തലുകൾക്കും അനീതികൾക്കുമെതിരായി പോരാടുന്നവർക്കും ആൻഫ്രാങ്ക് ഹൗസ് ഒരു പ്രചോദനമായിരിക്കുമെന്നും പിണറായി ഫേസ്ബുക്കില്‍ കുറിച്ചു. പിണറായിയുടെ സന്ദര്‍ശന വിവരം നെതര്‍ലന്‍സ് ഇന്ത്യന്‍ എംബസിയും ഫേസ്ബുക്കില്‍ കുറിച്ചു. 

നാസി ഭടന്മാരിൽ നിന്നു രക്ഷപ്പെടുന്നതിന് ആൻഫ്രാങ്കും കുടുംബവും മറ്റു നാലുപേരും ഒളിച്ചിരുന്ന സ്ഥലമാണ് ഈ സംരക്ഷിത സ്മാരകം. പതിനേഴാം നൂറ്റാണ്ടിലെ കനാൽ ഹൗസുകളിലൊന്നായ ഈ മന്ദിരത്തിന്റെ പുറകുവശത്ത് സീക്രട്ട് ഹൗസ് എന്നറിയപ്പെടുന്ന ഭാഗത്താണ് ആൻ ഫ്രാങ്ക് താമസിച്ചിരുന്നത്. യുദ്ധത്തെ അതിജീവിക്കാൻ ആൻഫ്രാങ്കിനു സാധിച്ചില്ലെങ്കിലും അവരുടെ യുദ്ധകാല ഡയറി 1947ൽ പ്രസിദ്ധീകരിക്കപ്പെടുകയും ലോക പ്രശസ്തി നേടുകയും ചെയ്തു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം 


 

click me!