വീട്ടിൽ നിന്ന് കാൽനടയായി ബൂത്തിലേക്ക്, നീണ്ട ക്യൂവിൽ അൽപനേരം, സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി

Published : Apr 26, 2024, 08:35 AM IST
വീട്ടിൽ നിന്ന് കാൽനടയായി ബൂത്തിലേക്ക്, നീണ്ട ക്യൂവിൽ അൽപനേരം, സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി

Synopsis

മുഖ്യമന്ത്രി പിണറായി വിജയൻ സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി. 

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയൻ സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വീടിനടുത്തുള്ള ബൂത്തിലാണ് പിണറായി വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ കമല, മകൾ വീണ വിജയൻ എന്നിവരോടൊപ്പം പ്രാദേശിക നേതാക്കളും പിണറായിക്കൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുള്ള പതിവ് തെറ്റിക്കാതെ ഇക്കുറിയും വീട്ടിൽ  നിന്ന് കാൽനടയായാണ് മുഖ്യമന്ത്രി പോളിങ് ബൂത്തിലേക്ക് എത്തിയത്. ജനങ്ങളെ അഭിവാദ്യം ചെയ്തും കുശലം പറഞ്ഞുമാണ് ബൂത്തിലേക്ക് പിണറായി നടന്നത്. 

പിണറായിയിലെ അമല യൂപി സ്കൂളിലെ 161-ാം നമ്പര്‍ ബൂത്തിലാണ് പിണറായിക്കും കുടുബംത്തിനും വോട്ട്. ബൂത്തിൽ  നീണ്ട ക്യൂവിലേക്കായിരുന്നു  മുഖ്യമന്ത്രി വോട്ട് ചെയ്യാനെത്തിയത്. എന്നാൽ നേരിട്ട് വോട്ട് ചെയ്യാൻ ബൂത്തിലേക്ക് കയറാൻ മുഖ്യമന്ത്രി തയ്യാറായില്ല. മുന്നിൽ ഇരുപതോളം പേര്‍ നിൽക്കുമ്പോൾ ക്യൂവിൽ നിന്നായിരുന്നു മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത്. 

Kerala Lok Sabha Election 2024 LIVE : കേരളം വിധിയെഴുതുന്നു, വോട്ടെടുപ്പ് ആരംഭിച്ചു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ
പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് മകൾ, 16 കാരിയായ കുട്ടിയുടെ ആലോചനായില്ലാത്ത മറുപടിയെന്ന് മുനവറലി ശിഹാബ് തങ്ങൾ